News4media TOP NEWS
മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ വീണ്ടും ചക്രവാതചുഴി; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു
January 9, 2025

തൃശൂര്‍: മലയാളികളുടെ എക്കാലത്തെയും പ്രിയ ഗായകന്‍ പി ജയചന്ദ്രന്‍ അന്തരിച്ചു. 80 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം സംഭവിച്ചത്.(Singer P Jayachandran passes away)

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്. കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു’ എന്നു തുടങ്ങുന്ന ഗാനമാണ് ആദ്യമായി പുറത്തു വന്നത്. ഒരു തവണ മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്‍കാരവും അഞ്ചുതവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന അവാർഡുകളും നാലു തവണ തമിഴ്നാട് സംസ്ഥാന അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്.

തൃപ്പൂണിത്തുറ കോവിലകത്തെ രവിവർമ കൊച്ചനിയൻ തമ്പുരാന്റെയും ചേന്ദമംഗലം പാലിയം തറവാട്ടിലെ സുഭദ്രക്കുഞ്ഞമ്മയുടെയും മൂന്നാമത്തെ മകനായി 1944 മാർച്ച് മൂന്നിന് എറണാകുളത്താണ് ജയചന്ദ്രന്റെ ജനനം.

മഞ്ഞലയിൽ മുങ്ങിത്തോർത്തി, നീലഗിരിയുടെ സഖികളെ, സ്വർണഗോപുര നർത്തകീ ശില്പം, കർപ്പൂരദീപത്തിൻ കാന്തിയിൽ, അഷ്ടപദിയിലെ നായികേ, തിരുവാഭരണം ചാർത്തി വിടർന്നു, കാറ്റുമൊഴുക്കും കിഴക്കോട്ട്, രാജീവനയനേ നീയുറങ്ങൂ, റംസാനിലെ ചന്ദ്രികയോ, നന്ദ്യാർവട്ട പൂ ചിരിച്ചു, അനുരാഗ ഗാനം പോലെ, ഹർഷബാഷ്പംചൂടി, ഏകാന്ത പഥികൻ , സന്ധ്യക്കെന്തിനു സിന്ദൂരം, നിൻമണിയറയിലെ നിർമലശയ്യയിലെ, ഉപാസന ഉപാസനാ, മല്ലികപ്പൂവിൻ മധുരഗന്ധം, മധുചന്ദ്രികയുടെ ചായത്തളികയിൽ, കരിമുകിൽ കാട്ടിലെ, ചന്ദനത്തിൽ കടഞ്ഞെടുത്തൊരു, പ്രായം തമ്മിൽ മോഹം നൽകി, കല്ലായിക്കടവത്തെ, വിരൽ തൊട്ടാൽ വിരിയുന്ന പെൺപൂവേ, കേരനിരകളാടും ഒരു ഹരിത ചാരുതീരം, നീയൊരു പുഴയായ് തഴുകുമ്പോൾ, എന്തേ ഇന്നും വന്നീല, ആരാരും കാണാതെ ആരോമൽ തൈമുല്ല തുടങ്ങി ഒരു പിടി നല്ല ഗാനങ്ങളിലൂടെ പി ജയചന്ദ്രന്റെ സ്വരമാധുരി സംഗീത ലോകത്തെ കൂടുതൽ ശോഭിതമാക്കിയിട്ടുണ്ട്.

Related Articles
News4media
  • Kerala
  • News
  • Top News

മോഷണക്കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങി വീണ്ടും മോഷണം; നെയ്യാറ്റിൻകരയിൽ 22കാരൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

ഭാവഗായകന് വിട നൽകാനൊരുങ്ങി സംഗീത ലോകം; പൊതുദര്‍ശനം ഇന്ന് രാവിലെ 10 മുതൽ, സംസ്‌കാരം നാളെ

News4media
  • Entertainment
  • Kerala

കൊല്ലൻ കേളു, പപ്പൻ, മിഴി… മത്സരിച്ച് അഭിനയിച്ച് ഇന്ദ്രൻസും ജാഫർ ഇടുക്കിയും; ഫാമിലി എന്റർടെയ്നർ; ഒരുമ...

News4media
  • Kerala
  • News
  • News4 Special

വർഷങ്ങൾക്ക് ശേഷം അടിച്ചു കയറി ഏലം വില.. കാരണമിതാണ് .. വരും ദിവസങ്ങളിലും വില …

News4media
  • Featured News
  • Kerala
  • News

കുറ്റവാളികളെ കുടുക്കാനും കേസുകൾ തെളിയിക്കാനും രാജ്യസുരക്ഷയ്ക്കും രഹസ്യാന്വേഷണത്തിനും മാത്രമല്ല; അഴിമ...

News4media
  • News4 Special
  • Top News

മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ

News4media
  • News4 Special
  • Top News

സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ…

News4media
  • Featured News
  • Kerala

ബോബി ചെമ്മണൂരിന് ജാമ്യമില്ല; 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു കോടതി; ഉത്തരവിന് പിന്നാലെ ബോബിക്ക് ദേഹാസ...

News4media
  • Featured News
  • Kerala
  • News

ഇന്ത്യൻ പോസ്​റ്റൽ വകുപ്പ് ഗവൺമെന്റ് സബ്‌സിഡികൾ വിതരണം ചെയ്യുന്നു… ലിങ്ക് തുറന്നവരെ കാത്തിരിക്കുന്നത്...

News4media
  • Kerala
  • News
  • Top News

മുതിർന്ന മാധ്യമ പ്രവർത്തകൻ എസ് ജയചന്ദ്രൻ നായർ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

ഡോ. കെ എസ് മണിലാൽ അന്തരിച്ചു; വിട വാങ്ങിയത് ഹോർത്തൂസ് മലബാറിക്കൂസിനെ മലയാളത്തിലേക്കെത്തിച്ച പ്രശസ്ത ...

© Copyright News4media 2024. Designed and Developed by Horizon Digital