കൊച്ചി: നടി മാല പാര്‍വതിയുടെ പരാതിയിൽ യുട്യൂബ് ചാനലിനെതിരെ പോലീസ് കേസെടുത്തു. സൈബര്‍ അധിക്ഷേപത്തിനെതിരെയാണ് മാല പാർവതി പരാതി നൽകിയിരുന്നത്. ‘ഫിലിമി ന്യൂസ് ആന്റ് ഗോസിപ്‌സ്’ എന്ന യൂട്യൂബ് ചാനലിനെതിരെയാണ് കേസെടുത്തത്.(Police case against youtube channel)
യൂട്യൂബ് ചാനല്‍ വഴി വ്യാജ അശ്ലീല ചിത്രം പ്രചരിപ്പിച്ചെന്നാണ് നടിയുടെ പരാതി. വീഡിയോയ്ക്ക് താഴെ അശ്ലീല കമന്റിട്ടവര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്.