ഡൽഹിയിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചയാളെ കണ്ടെത്തി. സന്ദേശങ്ങൾ അയച്ചത് പന്ത്രണ്ടാം ക്ലാസുകാരനാണെന്നും വിദ്യാർഥി കുറ്റം സമ്മതിച്ചതായും ഡൽഹി പോലീസ് അറിയിച്ചു. Plus Two student sends fake bomb threat to Delhi schools
കഴിഞ്ഞ ദിവസമാണ് വിദ്യാർഥിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. മുൻപും സമാനമായ സന്ദേശങ്ങൾ അയച്ചതായി വിദ്യാർഥി പൊലീസിനോട് പറഞ്ഞു.
നേരത്തെ ഡൽഹിയിലെ മൂന്ന് സ്കൂളുകളിലുണ്ടായ ബോംബ് ഭീഷണികൾക്ക് പിന്നിൽ വിദ്യാർഥികളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
രാജ്യത്തെ വിമാനത്താവളങ്ങൾക്കും റെയിൽവേ സ്റ്റേഷനും ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിന് പിന്നാലെയാണ് ഡൽഹിയിലെ സ്കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്.
കഴിഞ്ഞ വർഷം ഡിസംബറിൽ ഡൽഹിയിലെ 100ലധികം സ്കൂളുകളിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചിരുന്നത്. വിപിഎൻ ഉപയോഗിച്ചായിരുന്നു സന്ദേശങ്ങൾ അയച്ചിരുന്നതിനാൽ പ്രതികളിലേക്ക് എത്താൻ വൈകി.