പതിനാറു വയസ്സുകാരിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സ്കൂളിലെ ശുചിമുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഷൂ ലേസ് കഴുത്തില്‍ കുരുക്കിയാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയത്. മുംബൈയിലെ ഗോരേഗാവിലുള്ള ഒരു ഇന്‍റര്‍നാഷണല്‍ സ്കൂളിലാണ് സംഭവം. Plus One student commits suicide in school toilet
സ്കൂളിൽ വച്ച് ഇടവേള സമയത്ത് ശുചിമുറിയിലേക്ക് പോയ വിദ്യാര്‍ഥിനി ക്ലാസ് തുടങ്ങിയ ശേഷവും തിരിച്ചെത്തിയില്ല. ഇതോടെ അധ്യാപകര്‍ വിദ്യാര്‍ഥിനിയെ അന്വേഷിച്ചെത്തി. ശുചിമുറിയില്‍ ചെന്നപ്പോള്‍ വാതില്‍ അകത്തുനിന്ന് കുറ്റിയിട്ടിരിക്കുന്നതാണ് കണ്ടത്.
വിളിച്ചുനോക്കിയിട്ട് പ്രതികരണവുമുണ്ടായില്ല. ഇതോടെ വാതില്‍ ചവിട്ടിപ്പൊളിച്ചു. അകത്തെത്തിയവർ കണ്ടത് വിദ്യാർത്ഥിനി ഷൂ ലൈസിൽ തൂങ്ങിമരിച്ചു നിൽക്കുന്നതാണ്. ഉടന്‍ തന്നെ വിദ്യാര്‍ഥിനിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംശയകരമായി ഒന്നും മകളില്‍ നിന്നുണ്ടായിരുന്നില്ല എന്നാണ് മാതാപിതാക്കള്‍ പറയുന്നത്. വിശദമായ അന്വേഷണത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.