എൻ.പ്രശാന്ത് ഐ.എ.എസിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി. കുറ്റാരോപണ മെമ്മോക്ക് മറുപടി നൽകാത്തതിനെ തുടർന്ന് റിവ്യൂ കമ്മിറ്റി നിർദേശ പ്രകരമാണ് സസ്‌പെൻഷൻ നീട്ടിയത്. മറുപടി നൽകാത്തത് ഗുരുതരമായ ചട്ടലംഘനമാണെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തൽ.N. Prashanth IAS’s suspension extended for 120 days
സമൂഹമാധ്യമങ്ങളിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ നിരന്തരം അവഹേളിച്ചതിനാണ് പ്രശാന്തിനെ സസ്പെൻഡ് ചെയ്തത്.
ഭരണസംവിധാനത്തിന്റെ പ്രതിച്ഛായ മോശമാക്കി, മേൽ ഉദ്യോഗസ്ഥനെതിരെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി തുടങ്ങിയവയാണ് കുറ്റങ്ങൾ. മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ച് ചീഫ് സെക്രട്ടറിയോട് ചോദ്യങ്ങൾ അയച്ച് പ്രതിഷേധിച്ചിരുന്നു.