തിരൂരിൽ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരതരാവസ്ഥയിൽ ചികിത്സയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11.29 നാണ് ഇദ്ദേഹം മരിച്ചത്.Man dies after being treated in critical condition after elephant attack in Tirur.
ബി.പി. അങ്ങാടി വലിയ നേര്‍ച്ചയുടെ സമാപനദിവസത്തില്‍ ആയിരുന്നു സംഭവം.
നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആനയാണ് വിരണ്ടത്. തുമ്പിക്കൈയില്‍ ചുഴറ്റിയെറിഞ്ഞ കൃഷ്ണന്‍കുട്ടി കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
28 പേര്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരൂര്‍ തെക്കുംമുറിയില്‍ പൊതുദര്‍ശനത്തിന് വെക്കും. ശേഷം സംസ്‌കാരം.