News4media TOP NEWS
തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്കി മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ
January 11, 2025

പത്തനംതിട്ട: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. സന്നിധാനത്ത് സുരക്ഷയൊരുക്കാനായി 5000 പൊലീസ് ഉദ്യോ​ഗസ്ഥരെ വിന്യസിക്കും. മുന്നൊരുക്കങ്ങൾ സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദർവേശ് സാഹിബ് വിലയിരുത്തി.(Makaravilak Festival; final stage of preparations at Sabarimala)

സന്നിധാനത്ത് 1800 ഓളം പൊലീസ് ഉദ്യോ​ഗസ്ഥരെയും 800 പേരെ പമ്പയിലും 700 പേരെ നിലക്കലും 1050-ഓളം പേരെ ഇടുക്കിയിലും 650 പേരെ കോട്ടയത്തുമായാണ് വിന്യസിച്ചിട്ടുള്ളത്.‍ കൂടാതെ എൻഡിആർഎഫ്, ആർഎഎഫ് സേനകളുടെ സുരക്ഷയും ഒരുക്കും. തിരുവാഭരണ ഘോഷയാത്രയിൽ ഒരു എസ്പി, 12 ഡിവൈഎസ്പി, 31 സർക്കിൾ ഇൻസ്‌പെക്ടർ അടക്കമുള്ള 1440 ഓളം പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടാകും.

പൊലീസ്, ഫയർ ആൻറ് റസ്‌ക്യൂ, എൻഡിആർഎഫ് തുടങ്ങിയ സേനകൾ മകരജ്യോതി കാണാൻ ആളുകൾ കയറുന്ന പ്രധാനപ്പെട്ട എല്ലാ സ്ഥലത്തും സുരക്ഷ പരിശോധകൾ നടത്തി. എല്ലാ വകുപ്പുകളുമായും ഒരു കോ-ഓർഡിനേഷൻ മീറ്റിങ് ഞായറാഴ്ച നടക്കും. സന്നിധാനത്ത് ചീഫ് പൊലീസ് കോ-ഓർഡിനേറ്റർ എഡിജിപി എസ് ശ്രീജിത്ത്, പമ്പയിൽ സൗത്ത് സോൺ ഐജി ശ്യാംസുന്ദർ, നിലക്കലിൽ ഡിഐജി അജിതാ ബീഗം, എരുമേലി-ഇടുക്കി ഭാഗത്തിന്റെ ചുമതല എറണാകുളം ഡിഐജി സതീഷ് ബിനു എന്നിവർ ക്രമീകരണങ്ങൾ മേൽനോട്ടം വഹിച്ച് ക്യാമ്പ് ചെയ്യും.

Related Articles
News4media
  • Kerala
  • News
  • Top News

തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്ക...

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

News4media
  • Kerala
  • News
  • Top News

സ്വർണ അമ്പും വില്ലും, രണ്ട് വെള്ളി ആനകൾ; അയ്യപ്പന് കാണിക്ക സമർപ്പിച്ച് വ്യവസായി

News4media
  • Kerala
  • News

സ്‌പോട്ട് ബുക്കിങ് ഇനി നിലയ്ക്കലില്‍ മാത്രം; യാത്രാ നിയന്ത്രണങ്ങളില്‍ വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്തവ...

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക്

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമയിൽ വൻ ഭക്തജന തിരക്ക്, വെർച്വൽ ക്യു ബുക്കിങ് 15 വരെ പൂർത്തിയായി

© Copyright News4media 2024. Designed and Developed by Horizon Digital