പാപ്പിനിശ്ശേരിയിൽ സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കണ്ണൂർ ചേരാരി സ്വദേശി കല്യാശ്ശേരി പോളിടെക്നികിലെ വിദ്യാർത്ഥിയായ ആകാശ് ആണ് മരിച്ചത്. ഇന്ന് രാവിലെ, പാപ്പിനിശ്ശേരിയിൽ വെച്ച് ആകാശിൻ്റെ സ്കൂട്ടർ തെന്നിമറിയുകയായിരുന്നു. രാവിലെ കോളേജിലേക്ക് പോകുന്ന വഴിയാണ് ആകാശ് അപകടത്തിൽ പെട്ടത്. KSRTC bus tire runs over body; student dies tragically in Kannur
അപകടത്തെ തുടർന്ന് ആകാശ് റോഡിലേക്ക് തെറിച്ചുവീണു. ഈ സമയത്ത് പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് വിദ്യാർത്ഥിയുടെ ദേഹത്തൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടം ഉണ്ടായ സ്ഥലത്തു വെച്ചുതന്നെ ആകാശ് മരിച്ചു. സ്കൂട്ടർ തെന്നിപ്പോയതിന്റെ കാരണം വ്യക്തമല്ല.