തമിഴ്നാട്ടിൽ കർണാടക ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. റാണിപ്പെട്ടിയിൽ ഉണ്ടായ അപകടത്തിൽ 4 പേർ മരിച്ചു. ലോറി ഡ്രൈവർ അടക്കം 4 പേരാണ് അപകടത്തിൽ മരിച്ചത്. മുപ്പതിലേറെ പേർക്ക് പരിക്കേറ്റു. മഞ്ജുനാഥൻ, കൃഷ്ണപ്പ, സോമശേഖർ, ശങ്കര എന്നിവരാണ് മരിച്ചത്. Karnataka RTC bus and lorry collide in Tamil Nadu, causing accident
പച്ചക്കറിയുമായി ചെന്നൈയിലേക്ക് വരികയായിരുന്ന ലോറിയാണ് ബസ്സുമായി കൂട്ടിയിടിച്ചത്. നാലുപേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മേൽമരുവത്തൂർ ക്ഷേത്രത്തിൽ ദർശനത്തിന് പോയ രണ്ട് കർണാടക സ്വദേശികളും അപകടത്തിൽ മരിച്ചു.
പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു.