News4media TOP NEWS
ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സംഭവം ഇങ്ങനെ: ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമെതിരെ കേസ് പി. ജയചന്ദ്രന് വിട നൽകാനൊരുങ്ങി നാട്; അന്ത്യകർമ്മങ്ങൾ ഔദ്യോഗിക ബഹുമതികളോടെ

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടമായവരുടെ കണക്കുകൾ

പാമ്പ്, തേനീച്ച, കടന്നൽ, കാട്ടാന, കാട്ടുപന്നി, മുള്ളൻപന്നി…പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ ജീവൻ നഷ്ട്ടമായവരുടെ കണക്കുകൾ
January 11, 2025

കോഴിക്കോട്: സംസ്ഥാനത്ത് പത്ത് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ച 847 പേരിൽ 540ഉം മരിച്ചത് പാമ്പുകടിയേറ്റെന്ന് കണക്കുകൾ.

2024ൽ 30 പേർ പാമ്പുകടിയേറ്റ് മരിച്ചതിൽ 26 പേരുടേതും പ്രതിരോധം, ചികിത്സ എന്നിവയിലുണ്ടായ പാളിച്ചയാണെന്നാണ് വനം വകുപ്പ് പറയുന്നത്. സമയത്ത് ആശുപത്രിയിലെത്തിക്കുന്നതിലും വീഴ്ചയുണ്ടായിട്ടുണ്ട് നിലമ്പൂരിൽ ‌ഈയിടെ വിദ്യാർത്ഥി മരിച്ചത് അലോപ്പതി ചികിത്സ നേടാൻ വെെകിയതു മൂലമാണ്. മനുഷ്യർക്കു പുറമേ പശുക്കളും പോത്തുകളും ആടുകളും പാമ്പുകടിയേറ്റ് ചാകുന്നുണ്ട്
ഇതിനു പുറമേയാണ് കാട്ടാനയുൾപ്പെ‌ടെയുള്ള വന്യജീവി ആക്രമണത്തിലെ മരണം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 39,484 ആക്രമണങ്ങളാണ് ഉണ്ടായത്. എട്ട് വർഷത്തിനിടെ 200 പേർ കാട്ടാനയാക്രമണത്തിൽ മാത്രം മരിച്ചു. ഇക്കാലത്ത് കാട്ടുപന്നി ആക്രമണത്തിൽ നാൽപ്പത്തിയാറും കടുവ ആക്രമണത്തിൽ എട്ടും തേനീച്ച, കടന്നൽ കുത്തേറ്റ് 30 പേരും മരിച്ചെന്നാണ് കണക്കുകൾ.

അടുത്ത അഞ്ച് വർഷത്തിനി‌ടെ പാമ്പ്കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ് അധികൃതർ. ഇതിനായി പാമ്പുവിഷബാധ ജീവഹാനിരഹിത കേരളം പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്.

ബോധവത്കരണം ആദ്യഘട്ടംമികച്ച ചികിത്സയും പ്രതിരോധവും ഊർജ്ജിതപ്പെടുത്തി പാമ്പുകടി മരണം പകുതിയാക്കുകയാണ് ആദ്യഘട്ടത്തിലെ ലക്ഷ്യം. ആരോഗ്യം, റവന്യൂ, വെറ്ററിനറി, മൃഗസംരക്ഷണം, വിദ്യാഭ്യാസം, ദുരന്തനിവാരണ വകുപ്പുകളും സഹകരിക്കും.

2024 ലെ കണക്കുകൾ

പാമ്പ് കടി…. 30തേനീച്ച, കടന്നൽ…. 12കാട്ടാന…. 6പന്നി…. 6മുള്ളൻപന്നി…. 1

Related Articles
News4media
  • Kerala
  • News
  • Top News

ലണ്ടനിലെ ബെഡ്‌ഫോർഡിൽ 17 കാരനെ കുത്തിക്കൊലപ്പെടുത്തി ! മൂന്നു കൗമാരക്കാർ പിടിയിൽ: ഞെട്ടിപ്പിക്കുന്ന സ...

News4media
  • Kerala
  • News
  • Top News

ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന്; തിരുവാഭരണ ഘോഷയാത്ര നാളെ പുറപ്പെടും

News4media
  • Kerala
  • News
  • Top News

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കുമ...

News4media
  • Kerala
  • News

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ച് മ​റി​ഞ്ഞു; വീണത് ലോ​റി​യു​ടെ അ​ടി​യി​ലേ​ക്ക്; യു...

News4media
  • Kerala
  • News
  • News4 Special

പ്രതിസ്ഥാനത്ത് 8 എംഎൽഎമാർ; എൽഡിഎഫ് 4, യുഡിഎഫ് 3, പിന്നെ പി.വി.അൻവറും

News4media
  • Kerala
  • News
  • News4 Special

മിച്ചമില്ല, ബാദ്ധ്യത കൂടുന്നു; അങ്കണവാടി കുട്ടികൾക്ക് അമൃതം പൊടി എങ്ങനെ കൊടുക്കും?

News4media
  • Kerala
  • News
  • News4 Special

മാലിന്യത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുന്ന പദ്ധതി വെറുതെ വേസ്റ്റ്; വേണ്ടെന്ന് വെച്ച് സംസ്ഥാന സർക്കാർ

© Copyright News4media 2024. Designed and Developed by Horizon Digital