പാലക്കാട്: വീട് ജപ്തി ചെയ്യാൻ ബാങ്കിൽ നിന്ന് ഉദ്യോഗസ്ഥർ എത്തിയതിന് പിന്നാലെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ വീട്ടമ്മ മരിച്ചു. പാലക്കാട് പട്ടാമ്പി കിഴക്കേപുരക്കൽ വീട്ടിൽ ജയ (48) ആണ് മരിച്ചത്. ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ജയയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു.(Housewife who attempted suicide in palakkad died)
ഇന്ന് ഉച്ചയോടെയാണ് സംഭവം. വീട് ജപ്തി ചെയ്യാൻ ഷൊർണൂർ അർബൻ കോ- ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥർ എത്തിയപ്പോള്‍ ജയാ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ വൈകിട്ടാണ് മരിച്ചത്.
സംഭവത്തെ തുടർന്ന് പട്ടാമ്പി പൊലീസും തഹസിൽദാറും സ്ഥലത്തെത്തി ജപ്തി നടപടികൾ നിർത്തിവെപ്പിച്ചു. 2015 മുതൽ 2 ലക്ഷം രൂപയുടെ വായ്പ എടുത്തെങ്കിലും തിരിച്ചറിവ് മുടങ്ങിയിരുന്നു. കൃത്യമായ മുന്നറിയിപ്പ് നൽകിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചാണ് ജപ്തി നടപടികൾ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നു.
ജയയുടെ പോസ്റ്റുമോർട്ടം നടപടികൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും. സംസ്കാരം നാളെ.