സന്നിധാനം: ശബരിമലയിൽ അയ്യപ്പന് അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും രണ്ട് വെള്ളി ആനകളും സമർപ്പിച്ച് വ്യവസായി. 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും ആണ് സമർപ്പിച്ചത്. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് കാണിക്ക നൽകിയത്.(golden arrows, bows and silver elephants to sabarimala)
അക്കാറാം രമേശും ഭാര്യ അക്കാറാം വാണിയും മകനായ അഖിൽ രാജിന്റെ എം.ബി.ബി.എസ് പ്രവേശനത്തിന് വേണ്ടി നേർന്ന വഴിപാടാണ് ഇത്. ഗാന്ധി മെഡിക്കൽ കോളേജിൽ ഇപ്പോൾ രണ്ടാംവർഷ വിദ്യാർഥിയാണ് മകൻ.
തെലങ്കാനയിൽ നിന്നും ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങി.