തിരൂർ ബി.പി. അങ്ങാടി യാഹും തങ്ങൾ ഒൗലിയായുടെ വലിയ നേർചയുടെ സമാപനദിവസം അർധ രാത്രി ആന ഇടഞ്ഞു.പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്.
നേർചയുടെ ചടങ്ങായ പെട്ടിവരവിനിടയിൽ ജാറത്തിന് മുന്നിൽ വെച്ചാണ് ആനയിടഞ്ഞ് ആളുകളെ ആക്രമിക്കുന്നത്. 17 പേർക്ക് തിക്കിലും തിരക്കിലും ആക്രമണത്തിലും പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ. പുലർച്ചെ 2.15 ന് ആനയെ തളച്ചു.