ഡൽഹി: മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരെ ഡൽഹി ഹൈക്കോടതിയിൽ ഗുരുതര ആരോപണവുമായി കേന്ദ്ര സർക്കാർ 185 കോടിയുടെ അനധികൃത പണമിടപാട് സിഎംആർഎൽ നടത്തിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. പണം നൽകിയത് വിവിധ രാഷ്ട്രീയ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കുമാണെന്നും കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടി.(Central government against CMRL in Delhi high court)
കേന്ദ്രസർക്കാർ എഴുതി സമർപ്പിച്ച വിശദമായ വാദത്തിലാണ് സിഎംആർഎല്ലിനെതിരെ ഗുരുതരാരോപണം ഉന്നയിച്ചത്. കോർപ്പറേറ്റ് സ്ഥാപനത്തെ ഉപയോഗിച്ച് നടത്തിയത് സങ്കൽപ്പത്തിനും അപ്പുറത്തുള്ള അഴിമതിയെന്നും കേന്ദ്രം ആരോപിച്ചു. സിഎംആർഎൽ ചെലവുകൾ പെരുപ്പിച്ചു കാട്ടി അഴിമതിപ്പണം കണക്കിൽപ്പെടുത്തി. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അഴിമതി ഭീഷണിയാണെന്നും കേന്ദ്രവും ആദായനികുതി വകുപ്പും ദില്ലി ഹൈക്കോടതിയെ അറിയിച്ചു.