തൃശൂര്‍: കെഎസ്ആർടിസി ബസ് പെട്ടി ഓട്ടോയിലിടിച്ച് നാലു വയസ്സുകാരി മരിച്ചു. തൃശൂർ വടക്കാഞ്ചേരി ഓട്ടുപാറയിലാണ് അപകടമുണ്ടായത്. മുള്ളൂര്‍ക്കര സ്വദേശിയായ നൂറ ഫാത്തിമ ആണ് മരിച്ചത്.(Accident in thrissur; four year old girl died)
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞാണ് അപകടമുണ്ടായത്. കുട്ടിയുടെ മാതാപിതാക്കളായ ഉനൈസ് (32), ഭാര്യ റെയ്ഹാനത്ത് (28) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
രണ്ടു ദിവസമായി നൂറ ഫാത്തിമയ്ക്ക് പനി ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെ കടുത്ത വയറുവേദന അനുഭവപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുകയായിരുന്നു. പുലർച്ചെ മറ്റു വാഹനങ്ങൾ കിട്ടാതായതോടെ കുഞ്ഞിനെ പെട്ടി ഓട്ടോറിക്ഷയില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ദാരുണ സംഭവം നടന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നൂറ് ഫാത്തിമയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. റെയ്ഹാനത്തിന്റെ കാലിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്.