വയനാട്: താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎംഎ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസെടുത്തു പോലീസ്. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. താമരശ്ശേരി ചുരത്തിൽ ഇന്നലെയാണ് അപകടം നടന്നത്. (Accident in Thamarassery churam; Police find MDMA from vehicle)
ഇരുവരും സഞ്ചരിച്ചിരുന്ന ജീപ്പ് 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ചുരത്തിലെ രണ്ടാം വളവിൽ നിന്ന് ജീപ്പ് കൊക്കയിലേക്ക് പതിച്ചാണ് യുവാക്കൾക്ക് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലഹരിവസ്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. രണ്ടു പൊതി എംഡിഎംഎയാണ് കണ്ടെടുത്തത്.
ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇർഷാദിന്റെ പോക്കറ്റിൽ നിന്ന് എംഡിഎംഎ ലഭിച്ചിരുന്നു. അപകടത്തിൽ ഇരുവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. യുവാക്കളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഡൽഹിയിലെ സ്കൂളുകളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശം അയച്ചത് പ്ലസ് ടു വിദ്യാർത്ഥി ! കുറ്റം സമ്മതിച്ചുവെന്നു പോലീസ്