പ്രസവത്തിന് പിന്നാലെ യുവതി മരിച്ചതായും മറ്റ് നാല് സ്ത്രീകള്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും റിപ്പോര്‍ട്ട്. വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് സംഭവം.
ബുധനാഴ്ച എല്ലാ പ്രസവങ്ങളും സിസേറിയനിലൂടെയാണ് നടന്നത്. വെള്ളിയാഴ്ച രാവിലെ യുവതികളില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. മറ്റ് നാല് പേർ അതീവ ഗുരുതരാവസ്ഥയിലാണ്.A woman admitted to the hospital for childbirth met a tragic end.
റിങേഴ്സ് ലാക്റ്റേറ്റ് ലായനി (ആർഎൽ) കുത്തിവച്ചതോടെ അഞ്ച് യുവതികളും മൂത്രമൊഴിക്കുന്നത് നിർത്തിയതായി കുടുംബങ്ങൾ പറയുന്നു. യുവതികള്‍ക്ക് കുത്തിവച്ച സലൈന്‍ കാലഹരണപ്പെട്ടതാണെ്ന് ആരോപിച്ച് അഞ്ച് സ്ത്രീകളുടെയും കുടുംബങ്ങൾ രംഗത്തെത്തിയിട്ടുണ്ട്.
വ്യാഴാഴ്ചയോടെ ഇവരെ ഐസിയുവിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ യുവതികളിലൊരാളായ മാമോണി റൂയിദാസ് മരിച്ചു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ 13 അംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഒബ്‌സ്റ്റട്രിക്‌സ്, ഗൈനക്കോളജി, കാർഡിയോളജി സ്‌പെഷ്യലിസ്റ്റുകൾ, സംസ്ഥാന ഡ്രഗ് കൺട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥർ എന്നിവരടങ്ങിയതാണ് സമിതി. ശനിയാഴ്ച സമിതി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കും.
അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പിന് ഉടന്‍ റിപ്പോർട്ട് നല്‍കുമെന്ന് ആശുപത്രി സൂപ്രണ്ട് ജയന്ത റാവുത്ത് പറഞ്ഞു.