റോഡിലൂടെ നടന്നുപോകുകയായിരുന്ന ലോട്ടറി വില്‍പനക്കാരിക്ക് ലോറി ഇടിച്ച് ദാരുണാന്ത്യം. കോട്ടയം പാമ്പാടിയിൽ ആണ് സംഭവം. കൂരോപ്പട പങ്ങട പവ്വത്ത് താഴത്തുമുറിവീട്ടില്‍ രവീന്ദ്രന്റെ ഭാര്യ ഓമനയാണ് മരിച്ചത്. A speeding car hit and killed a saleswoman in Pampady, Kottayam.
റോഡിലൂടെ നടന്നുപോകുകയായിരുന്ന ഓമനയെ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. ഓമനയുടെ ഭര്‍ത്താവ് രവീന്ദ്രനും ലോട്ടറിത്തൊഴിലാളിയാണ്.
കാറിലുണ്ടായിരുന്നവര്‍ തന്നെ ഓമനയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സംഭവസ്ഥലത്തുവെച്ചുതന്നെ ഓമനയുടെ മരണം സംഭവിച്ചിരുന്നു.
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗത്തെ ചില്ലും ഹെഡ് ലൈറ്റും തകര്‍ന്നിട്ടുണ്ട്. പാമ്പാടി പോലീസ് സ്ഥലത്തെത്തി കാര്‍ ഓടിച്ചയാളെ കസ്റ്റഡിയില്‍ എടുക്കുകയും കേസെടുക്കുകയും ചെയ്തു.