News4media TOP NEWS
‘ബോബി ചെമ്മണ്ണൂർ പരമനാറി, അയാളുടെ കരണക്കുറ്റിക്ക് അടിക്കാൻ ആളില്ലാതെയായി’; രൂക്ഷ വിമർശനവുമായി ജി സുധാകരൻ വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക് ഡിസിസി ട്രഷറർ എൻ എം വിജയന്റെ മരണം; ഐ സി ബാലകൃഷ്ണൻ എംഎൽഎ ഒന്നാം പ്രതി, ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി പമ്പയിൽ ഡ്യൂട്ടിക്കിടെ മദ്യപിച്ച സംഭവം: പിടിയിലായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

വാട്ടർ കണക്ഷന് അപേക്ഷ കൊടുത്തപ്പോൾ തന്നെ 10,308 രൂപ ബില്ല് വീട്ടിലെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

വാട്ടർ കണക്ഷന് അപേക്ഷ കൊടുത്തപ്പോൾ തന്നെ 10,308 രൂപ ബില്ല് വീട്ടിലെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
January 7, 2025

ആലപ്പുഴ: വാട്ടർ കണക്ഷന് അപേക്ഷ കൊടുത്ത് എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് 10,308 രൂപ ബില്ല് വീട്ടിലെത്തി. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകിയത്. സംഭവത്തിൽ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമോൻ നൽകിയ പരാതിയിന്മേൽ ആണ് മന്ത്രിയുടെ നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ കണക്ഷൻ കിട്ടുന്നതിന് മുമ്പ് തന്നെ എത്തിയ ഭീമമായ ബിൽ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് കണ്ടെത്തി. ഈ നടപടിയിന്മേൽ അന്വേഷണം നടത്തി തെറ്റായ ബിൽ നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരന് നൽകിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നൽകാനും ഉത്തരവായി.

Related Articles
News4media
  • Kerala
  • News

കെഎസ്ആർടിസി ബസ്സിന്റെ ടയർ ദേഹത്തൂടെ കയറിയിറങ്ങി; കണ്ണൂരിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

‘ബോബി ചെമ്മണ്ണൂർ പരമനാറി, അയാളുടെ കരണക്കുറ്റിക്ക് അടിക്കാൻ ആളില്ലാതെയായി’; രൂക്ഷ വിമർശനവ...

News4media
  • Kerala
  • News
  • Top News

വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയി​ലേക്ക് മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്

© Copyright News4media 2024. Designed and Developed by Horizon Digital