പത്തനംതിട്ട: 18 കാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഒൻപതു പേരെ കൂടി അറസ്റ്റ് ചെയ്തു. പ്ലസ് ടു വിദ്യാർത്ഥിയടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 14 ആയി.(Pathanamthitta rape case; nine more arrest including plus two student)
62 പേര്‍ ലൈംഗിക ചൂഷണത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടി മൊഴി നൽകിയിരിക്കുന്നത്. കേസിൽ നാളെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും എന്നാണ് വിവരം. നാളെ വിവാഹനിശ്ചയം നടക്കാനിരിക്കുന്ന ഒരു യുവാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആണ്‍സുഹൃത്താണെന്നാണ് മൊഴി. ഇയാളെ ഇന്നലെ പിടികൂടിയിരുന്നു.
ഇലവുംതിട്ട പൊലീസ് സ്റ്റേഷന് പുറമെ പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പെൺകുട്ടിയെ ചൂഷണം ചെയ്തവരിൽ പരിശീലകരും കായിക താരങ്ങളും സഹപാഠികളും ഉള്‍പ്പെടുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം.
കേസിൽ ജില്ലയ്ക്ക് പുറത്തും പ്രതികളുണ്ടെന്ന സൂചനയാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പിതാവിന്‍റെ സുഹൃത്തുക്കളും ആണ്‍ സുഹൃത്തിന്‍റെ കൂട്ടുകാരും പീഡിപ്പിച്ചു. പിതാവിന്‍റെ ഫോണ്‍ വഴി പരിചയപ്പെട്ടത് 32 പേരെയാണ്. പ്രതികള്‍ നഗ്നചിത്രങ്ങള്‍ കൈമാറിയെന്നും അതുകാട്ടി ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.