News4media TOP NEWS
തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്കി മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

വെന്തുരുകുന്ന കേരളം;രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത

വെന്തുരുകുന്ന കേരളം;രണ്ട് ദിവസം ഉയര്‍ന്ന താപനില മുന്നറിയിപ്പ്; സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം എന്നിവയ്ക്ക് സാധ്യത
January 11, 2025

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഉയർന്ന താപനില മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.

സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി പറയുന്നു.

രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ ശരീരത്തില്‍ കൂടുതല്‍ സമയം നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുന്നത് നിര്‍ജലീകരണം ഒഴിവാക്കാന്‍ സഹായിക്കും. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒആര്‍എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

Related Articles
News4media
  • Kerala
  • News
  • Top News

തൊഴിലുറപ്പു ജോലിക്കിടെ പാമ്പ് കടിയേറ്റു; 58കാരിയ്ക്ക് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്ക...

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

News4media
  • Kerala
  • News

ലൈഫ് പദ്ധതി പ്രകാരം വീട് വെച്ച സ്ഥലത്തിന് അവകാശവാദവുമായി തമിഴ്നാട്; സ്ഥലം അളന്നു തിട്ടപ്പെടുത്തി സംസ...

News4media
  • Kerala
  • News

പാട്ടിന്റെ പൗർണമിച്ചന്ദ്രനുറങ്ങി; പി.ജയചന്ദ്രന് യാത്രാമൊഴി; തൊഴുകൈകളോടെ കേരളം; കണ്ണീർപ്രണാമമർപ്പിച്ച...

News4media
  • Kerala
  • News

കു​ഴി താ​ഴ്ത്തി മൃ​ത​ദേ​ഹം മ​റ​വു ചെ​യ്ത ശേ​ഷം അ​തി​നു​മു​ക​ളി​ൽ വെ​ട്ടു​ക​ല്ലു​കൊ​ണ്ടു​ള്ള “ക...

News4media
  • Featured News
  • News

34.7 ഡിഗ്രി ഉയർന്ന താപനില രേഖപ്പെടുത്തി; സംസ്ഥാനത്ത് ഇന്ന് രണ്ട് ഡിഗ്രി താപനില ഉയർന്നേക്കാം

News4media
  • Kerala
  • News
  • Top News

മഞ്ഞിൽ പുതഞ്ഞ് മൂന്നാർ; താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസില്‍; ഒഴുകിയെത്തി സഞ്ചാരികൾ

News4media
  • Kerala
  • News
  • Top News

ശരത്കാല വിഷുവം;ഇന്നും നാളെയും ചുട്ടുപൊള്ളും;ലാനിനയ്ക്ക് ഉടൻ സാദ്ധ്യതയില്ല

© Copyright News4media 2024. Designed and Developed by Horizon Digital