News4media TOP NEWS
സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്കി മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍ തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന ടൂറിസ്റ്റ് ബസിന് തീപിടിച്ചു

700 പേജുള്ള മഹാകാവ്യത്തിൽ 1200 ശ്ലോകങ്ങളുണ്ട്…പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തിൽ എഴുതിയ മഹാകാവ്യം പുറത്തുവന്നു

700 പേജുള്ള മഹാകാവ്യത്തിൽ 1200 ശ്ലോകങ്ങളുണ്ട്…പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തിൽ എഴുതിയ മഹാകാവ്യം പുറത്തുവന്നു
January 11, 2025

ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് സംസ്‌കൃതത്തിൽ എഴുതിയ മഹാകാവ്യം പുറത്തുവന്നു. ഒഡീഷയിലെ സംസ്‌കൃത പണ്ഡിതനായ സർവകലാശാല അധ്യാപകൻ സോമനാഥ് ദാഷാണ് ‘നരേന്ദ്ര ആരോഹണം’ എന്ന മഹാകാവ്യം രചിച്ചിരിക്കുന്നത്. മോദിയുടെ ജീവിതവും പ്രവൃത്തിയുമാണ് മഹാകാവ്യത്തിന്റെ ഇതിവൃത്തം.

700 പേജുള്ള മഹാകാവ്യത്തിൽ 1200 ശ്ലോകങ്ങളുണ്ട്. തിരുപ്പതി ദേശീയ സംസ്‌കൃത സർവകലാശാല അധ്യാപകൻ രചിച്ച മഹാകാവ്യം ഗുജറാത്തിലെ വരാവലിൽ നടന്ന യുവജനോത്സവത്തിനാണ് അനാച്ഛാദനം ചെയ്തത്. മഹാകാവ്യത്തിലെ ശ്ലോകങ്ങൾക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും വിവരണങ്ങളുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നീ പദവികളിലെ മോദിയുടെ ജീവിതയാത്ര, ബാല്യകാലം തുടങ്ങി മോദിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇതിൽ പറയുന്നുണ്ട്.

‘ഗുജറാത്തിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച മോദി ജീവിതത്തിൽ നിരവധി ഉയർച്ച താഴ്ചകൾ കണ്ടിട്ടുണ്ട്, ഇന്ന് അദ്ദേഹം ലോകത്തിലെ എല്ലാ യുവാക്കൾക്കും ഒരു മാതൃകയാണ്. അദ്ദേഹത്തിന്റെ സന്യാസ രാഷ്ട്രീയയാത്രയും ജീവിത പോരാട്ടവും ചരിത്രത്തിൽ എപ്പോഴും രേഖപ്പെടുത്തപ്പെടും. അതിനാലാണ് ആ മഹത് വ്യക്തിത്വത്തെക്കുറിച്ച് മഹാകാവ്യം എഴുതാൻ പ്രേരണയായത്’- 48കാരനായ സോമനാഥ് പറഞ്ഞു.

നാലുവർഷമെടുത്താണ് പുസ്തകരചന പൂർത്തിയാക്കിയത്. മോദിയെ ഇതുവരെ നേരിൽ കണ്ടില്ലെങ്കിലും അദ്ദേഹത്തിന്റെ വിവിധ പുസ്തകങ്ങൾ, ജേണലുകൾ, പ്രസംഗങ്ങൾ, പ്രതിമാസ റേഡിയോ പ്രഭാഷണം ‘മാൻ കി ബാത്ത്’ എന്നിവയിൽ നിന്നെല്ലാം ലഭിച്ച വിവരങ്ങളും പുസ്തകരചനയ്ക്ക് സഹായകമായെന്ന് സോമനാഥ് പറഞ്ഞു.

Related Articles
News4media
  • Kerala
  • News
  • Top News

സ്മാര്‍ട്ട് ഫോണ്‍ വാങ്ങി കൊടുത്തില്ല; മകന്‍ ആത്മഹത്യചെയ്തു, മനംനൊന്ത് അതേ കയറില്‍ പിതാവും ജീവനൊടുക്ക...

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ, സുരക്ഷയ്ക്കായി 5000 പൊലീസ് ഉദ്യോ​ഗസ്ഥർ

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ പീഡനം; പ്ലസ് ടു വിദ്യാര്‍ത്ഥിയടക്കം ഒന്‍പത് പേര്‍ കൂടി അറസ്റ്റില്‍

News4media
  • India
  • News
  • Top News

മാസപ്പടി കേസിൽ സിഎംആർഎല്ലിനെതിരെ കേന്ദ്രം; 185 കോടിയുടെ അനധികൃത പണമിടപാട് നടത്തിയെന്ന് ഡൽഹി ഹൈക്കോടത...

News4media
  • India
  • News
  • Top News

നിർമ്മാണത്തിലിരുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി തൊഴിലാളികള്‍ക്ക് പരിക്ക്, രണ്ടുപേര...

News4media
  • India
  • Top News

10 വർഷത്തെ ഒടുങ്ങാത്ത പക: വീട്ടില്‍ ഉറങ്ങിക്കിടന്ന മധ്യവയസ്കയെയും പേരക്കുട്ടിയെയും അടിച്ചു കൊലപ്പെടു...

News4media
  • India
  • International

17.15 ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് ആഭരണം ജിൽ ബൈഡന്; ജോ ബൈഡന് ചന്ദനപ്പെട്ടിയിൽ ഗണപതിയുടെ വെള്ളി വിഗ്രഹ...

News4media
  • India
  • News
  • Top News

43 വര്‍ഷത്തിനിടെ ഇതാദ്യം; ദ്വിദിന സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഇന്ന് കുവൈത്തിലെത്തും

News4media
  • India
  • News

റ​ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ർ പു​ടി​ൻ്റെ ഇ​ന്ത്യയിലേക്ക്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ...

© Copyright News4media 2024. Designed and Developed by Horizon Digital