തിരുവനന്തപുരം: സാങ്കേതിക ജോലികളെ തുടർന്ന് തിരുവനന്തപുരം ഡിവിഷനിൽ ട്രെയിനുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതായി റെയിൽവേ അറിയിച്ചു. ഇതേ തുടർന്ന് 18, 25 ദിവസങ്ങളിൽ എറണാകുളം ജംക്‌ഷൻ– ഷൊർണൂർ സ്പെഷൽ സർവീസ് (06018) റദ്ദാക്കി. ചില ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്.(Technical work; railway announces train cancellations)
> ജനുവരി 19നു റദ്ദാക്കിയ ട്രെയിനുകൾ: ഷൊർണൂർ– എറണാകുളം ജംക്‌ഷൻ സ്പെഷൽ സർവീസ് (06017), ഗുരുവായൂർ– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06439), കോട്ടയം– എറണാകുളം ജംക്‌ഷൻ പാസഞ്ചർ (06434).
>18, 25 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ: ചെന്നൈ എഗ്‌മൂർ– ഗുരുവായൂർ എക്സ്പ്രസ് (16127) ചാലക്കുടിയിൽ സർവീസ് അവസാനിപ്പിക്കും. ചാലക്കുടിക്കും ഗുരുവായൂരിനും ഇടയിൽ സർവീസ് നടത്തില്ല. ഇതേ ദിവസങ്ങളിലെ ചെന്നൈ സെൻട്രൽ– ആലപ്പുഴ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22639) പാലക്കാട് വരെയാകും സർവീസ് നടത്തുക. തിരുവനന്തപുരം സെൻട്രൽ– ഗുരുവായൂർ എക്സ്പ്രസ് (16342) എറണാകുളം ജംക്‌ഷൻ വരെയാകും സർവീസ്. കാരയ്ക്കൽ– എറണാകുളം ജംക്‌ഷൻ എക്സ്പ്രസ് (16187) പാലക്കാട്ട് സർവീസ് അവസാനിപ്പിക്കും. മധുര– ഗുരുവായൂർ എക്സ്പ്രസ് (16327) ആലുവ വരെയാകും സർവീസ് ഉണ്ടാകുക.
>19, 26 ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയവ: ആലപ്പുഴ –ചെന്നൈ സെൻട്രൽ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് (22640) വൈകിട്ട് 7.50നു പാലക്കാട്ടു നിന്ന് സർവീസ് തുടങ്ങും. എറണാകുളം– കണ്ണൂർ എക്സ്പ്രസ് (16305) തൃശൂരിൽ നിന്നു രാവിലെ 7.16നു സർവീസ് തുടങ്ങും. എറണാകുളത്തിനും തൃശൂരിനും ഇടയിൽ രണ്ടു ദിവസവും സർവീസ് നടത്തില്ല.
ഗുരുവായൂർ– തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16341) എറണാകുളം ജംക്‌ഷനിൽ നിന്നു രാവിലെ 5.20ന് പുറപ്പെടും. എറണാകുളം ജംക്‌ഷൻ– കാരയ്ക്കൽ എക്സ്പ്രസ് (16188) പാലക്കാട്ടു നിന്നു പുലർച്ചെ 1.40നാകും സർവീസ് തുടങ്ങുക. ഗുരുവായൂർ– മധുര ജംക്‌ഷൻ എക്സ്പ്രസ് (16328) ആലുവയിൽ നിന്നു രാവിലെ 7.24നു പുറപ്പെടും.