ബന്ദികളുടെ മോചനവിഷയത്തില്‍ ഹമാസിന് അന്ത്യശാസനം നൽകി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ജനുവരി 20-നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. Donald Trump issues ultimatum to Hamas on hostage release:
ബന്ദികളാക്കിയ അമേരിക്കക്കാരുടെ മോചനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സംബന്ധിച്ച ചോദ്യത്തോടായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
ചര്‍ച്ചകളെ ദുര്‍ബലപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ ഞാന്‍ വീണ്ടും ചുമതലയേല്‍ക്കുമ്പോഴും അവര്‍ തിരിച്ചെത്തിയില്ലെങ്കില്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങും – മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് മുന്നറിയിപ്പ് നല്‍കി.