ഇടുക്കി പുല്ലുപാറയിൽ നാലുപേരുടെ മരണത്തിനിടയാ ക്കിയ വാഹനാപകടത്തിലെ കെ എസ്ആർടിസി ബസ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പരി ശോധിച്ചു. പ്രഥമിക പരിശോധനയിൽ ബസിന്റെ ബ്രേക്കിന് ത കരാർ കണ്ടെത്താനായില്ല.
തിങ്കളാഴ്ച പുലർച്ചെ 6.10ഓടു കൂടിയായിരുന്നു അപകടം. അപ കടത്തിന് ഇടയാക്കിയ കെഎ സ്‌ആർടിസിയുടെ ഡീലക്‌സ് ബസ് തിങ്കളാഴ്‌ച രാത്രി തന്നെ ക്രെയിൻ ഉപയോഗിച്ച് റോഡിൽ കയറ്റി പെരുവന്താനം പോലീസ് സ്റ്റേഷൻ വളപ്പിൽ എത്തിച്ചിരു
ന്നു. ഈ വാഹനമാണ് ഇന്നലെ രാവിലെ മോട്ടോർ വാഹന ഡി പ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്.
ഇടുക്കി എൻഫോഴ്‌സ്മെൻ്റ് ആർടിഒ കെ.കെ. രാജീവ്, വണ്ടി പ്പെരിയാർ ജോയിന്റ് ആർടിഒ ടി. എം. ഇബ്രാഹിംകുട്ടി എന്നിവരു . ടെ നേതൃത്വത്തിലുള്ള ഉദ്യോഗ സ്ഥ സംഘമാണ് ബസ് പരിശോ ധിച്ചത്. ജോയിൻ്റ് ട്രാൻസ്പോർ ട്ട് കമ്മീഷണർക്ക് തിങ്കളാഴ്‌ച ത എന്നെ മോട്ടോർ വാഹനവകുപ്പ് അ പകടം സംബന്ധിച്ച പ്രാഥമികറി പ്പോർട്ട് കൈമാറിയിരുന്നു. അ ന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിൻ്റെ മുന്നോടിയായിട്ടായിരുന്നു സംഘത്തിൻ്റെ വിശദമായ പരി ശോധന.
പ്രാഥമിക പരിശോധനയിൽ ബസിൻ്റെ ബ്രേക്കിന് തകരാർ കണ്ടെത്താനായിട്ടില്ലെന്നും വാഹ നത്തിൽ സ്‌പീഡ് ഗവേണർ ഉ ണ്ടായിരുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കൂടുതൽ പരിശോധനക്കായി ബസ് പൊൻകുന്നം ഡിപ്പോയി ലെത്തിച്ച് ബ്രേക്ക് ഡ്രം അഴിച്ച് പരിശോധിക്കും. ബ്രേക്ക് ഷൂവി ൻ്റെ നിലവിലെ സ്ഥിതി അറിയു ന്നതിനായാണ് ഇത് അഴിച്ച് പരി ശോധിക്കുന്നതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ അ റിയിച്ചു.
ഇതിന് ശേഷം വിവിധ വകുപ്പുകളുമായി കൂടിയാലോചിച്ച് അന്തിമ റിപ്പോർട്ട് തയാറാക്കും. ബസിൻ്റെ ബ്രേക്ക് നഷ്ടപ്പെട്ടതാ ണ് അപകടത്തിന് കാരണമെന്ന് നേരത്തെ ഡ്രൈവർ പറഞ്ഞിരുന്നു.
തഞ്ചാവൂർ പോയി മടങ്ങി വന്ന സംഘം സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്ക് മറിയുകയായിരുന്നു. മാവേലിക്കര സ്വദേ ശികളാണ് അപകടത്തിൽ മരണപ്പെട്ടത്.