News4media TOP NEWS
മഞ്ഞലയിൽ മുങ്ങി തോർത്തി മുതൽ ആട്ടുത്തൊട്ടിൽ വരെ; മലയാളി മറക്കാത്ത ജയചന്ദ്ര ഗാനങ്ങൾ സംഗീത പ്രേമികളുടെ അനുരാഗ ഗാനം നിലച്ചു; പ്രിയ ഗായകൻ പി ജയചന്ദ്രൻ ഓർമയാകുമ്പോൾ… ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി ചോദ്യപേപ്പർ ചോർച്ച; എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

വാട്ടർ കണക്ഷന് അപേക്ഷ കൊടുത്തപ്പോൾ തന്നെ 10,308 രൂപ ബില്ല് വീട്ടിലെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

വാട്ടർ കണക്ഷന് അപേക്ഷ കൊടുത്തപ്പോൾ തന്നെ 10,308 രൂപ ബില്ല് വീട്ടിലെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
January 7, 2025

ആലപ്പുഴ: വാട്ടർ കണക്ഷന് അപേക്ഷ കൊടുത്ത് എഗ്രിമെന്റ് മാത്രം വച്ച അപേക്ഷകന് 10,308 രൂപ ബില്ല് വീട്ടിലെത്തി. തെക്കേക്കര കിഴക്ക് സ്വദേശി കുഞ്ഞുമോൻ കാർത്തികപള്ളി എന്നയാൾക്കാണ് ഉപയോഗിക്കാത്ത വെള്ളത്തിന് ബില്ല് നൽകിയത്. സംഭവത്തിൽ മന്ത്രി സജി ചെറിയാൻ അന്വേഷണത്തിന് ഉത്തരവിട്ടു.

കരുതലും കൈത്താങ്ങും അദാലത്തിൽ കുഞ്ഞുമോൻ നൽകിയ പരാതിയിന്മേൽ ആണ് മന്ത്രിയുടെ നടപടി. നിലവിൽ വാട്ടർ കണക്ഷന് നൽകിയ അപേക്ഷയിന്മേൽ എഗ്രിമെന്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. എന്നാൽ കണക്ഷൻ കിട്ടുന്നതിന് മുമ്പ് തന്നെ എത്തിയ ഭീമമായ ബിൽ അപേക്ഷകനെ കുഴക്കിയെന്ന് പരാതിയിൽ പറയുന്നു.

പരാതി പരിഗണിച്ച മന്ത്രി സജി ചെറിയാൻ ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത് എന്ന് കണ്ടെത്തി. ഈ നടപടിയിന്മേൽ അന്വേഷണം നടത്തി തെറ്റായ ബിൽ നൽകിയ ഉദ്യോഗസ്ഥന് എതിരെ നടപടി സ്വീകരിക്കാനും വാട്ടർ അതോറിറ്റി ബിൽ അടയ്ക്കാൻ ആവശ്യപ്പെട്ട് പരാതിക്കാരന് നൽകിയ നോട്ടിസിലെ മുഴുവൻ തുകയും ഒഴിവാക്കി നൽകാനും ഉത്തരവായി.

Related Articles
News4media
  • Featured News
  • Kerala
  • News

മലയാളത്തിന്റെ ഭാവഗായകൻ ഇനി ഓർമ; പി ജയചന്ദ്രൻ അന്തരിച്ചു

News4media
  • Kerala
  • News
  • Top News

ആശ്വാസ വാർത്ത; ഉമാ തോമസ് എംഎൽഎയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതി; ഐസിയുവിൽ നിന്ന് വാ‍‍‌‍ർഡിലേക്ക് മാറ്റി

News4media
  • Kerala
  • News

പി.വി. അന്‍വര്‍ എംഎല്‍എയുടെ അനുയായികൾക്കും ജാമ്യം

© Copyright News4media 2024. Designed and Developed by Horizon Digital