പത്തനംതിട്ട: അഞ്ചുവർഷത്തിനിടെ 18കാരിയെ 60 ലേറെ പേർ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന് പരാതി. പത്തനംതിട്ട ഇലവുംതിട്ടയിലാണ് സംഭവം. ശിശുക്ഷേമ സമിതിയോടാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.(18-year-old girl complained that she was sexually abused by 60 peoples over five years)
പരാതിയുടെ അടിസ്ഥാനത്തിൽ ഇലവുംതിട്ട പൊലീസ് 40 പേർക്കെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 13 വയസുള്ളപ്പോൾ മുതൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ അറുപതിലേറെ പേർ ലൈംഗിക ചൂഷണിത്തിനിരയാക്കിയെന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ തന്നെ 62 പ്രതികളുണ്ടെന്നാണ് സൂചന.
പ്രതികൾക്കെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിലും കേസെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കാൻ സാധ്യതയുണ്ടെന്നും പോലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് അറിയിച്ചു.