News4media TOP NEWS
തകർന്നടിഞ്ഞ് പ്രതിപക്ഷ കോട്ടകൾ; മഹാരാഷ്ട്രയിൽ എൻഡിഎ ചരിത്ര വിജയത്തിലേക്ക്: 2100 ലെ ലോക ജനസംഖ്യ എത്രയായിരിക്കും എന്നറിയാമോ ? ജനസംഖ്യയിൽ മുന്നിട്ടു നിൽക്കുന്ന രാജ്യങ്ങൾ ഇവയായിരിക്കും; യു.എൻ. ൻ്റെ ജനസംഖ്യാ വിഭാഗത്തിന്റെ കണക്കുകൾ ഇങ്ങനെ: ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യ ഭർത്താവിന് നൽകേണ്ടി വന്നത് സ്വന്തം സ്വത്തിന്റെ പകുതി ! കൊച്ചി തുറമുഖത്ത് പിടികൂടിയത് നാലു കണ്ടെയ്നർ നിറയെ ഗോൾഡ് ഫ്ലേക്ക് കിം​ഗിന്റെ വ്യാജൻ; 4.5 കോടിയുടെ മുതൽ കടത്തിയത് ടാർ വീപ്പയിൽ ഒളിപ്പിച്ച്

News

News4media

കൊലയാളി ടിപ്പർ വീണ്ടും ജീവനെടുത്തു; തലസ്ഥാനത്ത് സ്കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ടിപ്പര്‍ ലോറി അപകടം. ടിപ്പര്‍ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. പെരുമാത്തുറ സ്വദേശി റുക്സാനയാണ് മരിച്ചത്.ഇന്ന് വൈകിട്ടോടെ തിരുവനന്തപുരം കഴക്കൂട്ടത്താണ് അപകടം നടന്നത്. ടിപ്പറിന്‍റെ അമിത വേഗമാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. സ്കൂട്ടറോടിച്ചിരുന്ന യുവതി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സ്കൂട്ടറിനെ മറികടക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി യുവതിയെ ഇടിച്ചത്. ടിപ്പര്‍ വശം ചേര്‍ന്ന് ഒതുക്കിയപ്പോള്‍ സ്കൂട്ടറിന്‍റെ പിന്നിലിരുന്ന യുവതി വീഴുകയും ടയറിനടിയില്‍ പെടുകയുമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. തിരക്കേറിയ സമയത്ത് കഴക്കൂട്ടം […]

May 7, 2024
News4media

കലിപൂണ്ട് കള്ളക്കടൽ; തിരുവനന്തപുരത്ത് കടലാക്രമണം, ശക്തമായ തിരമാല റോഡിലേക്ക് അടിച്ചു കയറി; പ്രദേശവാസികളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പിന് പിന്നാലെ തിരുവനന്തപുരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ചുതെങ്ങിന് സമീപമാണ് രൂക്ഷമായ കടലാക്രമണം ഉണ്ടായത്. ശക്തമായ തിരമാല റോഡിലേക്ക് അടിച്ചു കയറി. ഇന്നലെ രാത്രിയോടെയാണ് സംഭവം. രൂക്ഷമായ കടലാക്രമണത്തെതുടര്‍ന്ന് മൂന്ന് വീടുകളിലുള്ളവരെ ഒഴിപ്പിച്ചു. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്ത് പത്താം വാർഡിലും ഇന്നലെ രാത്രി 10 മണിയോടെ നേരിയ തോതിൽ കടൽ കയറിയിട്ടുണ്ട്. മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. അതേസമയം, കള്ളക്കടൽ മുന്നറിയിപ്പിനെ തുടർന്ന് കേരളാ തീരത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് തുടരുകയാണ്. ഇന്ന് അര്‍ധരാത്രി […]

News4media

വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങൾ;ലിഫ്റ്റ്, എസ്കലേറ്ററുകൾ, അക്വാ ഗ്രീൻ നിറത്തിലുള്ള മേൽക്കൂര, ആനത്തലയുടെ രൂപമുള്ള തൂണുകൾ… ട്രാക്ക് മാറ്റാനൊരുങ്ങി കേരളത്തിലെ ഏറ്റവും വരുമാനമുള്ള റെയിൽവെ സ്റ്റേഷൻ

തിരുവനന്തപുരം: വിമാനത്താവളങ്ങൾക്കു സമാനമായ സൗകര്യങ്ങൾ. പുറപ്പെടുന്നവർക്കും എത്തിച്ചേരുന്നവർക്കും പ്രത്യേക ലോഞ്ചുകൾ ഉണ്ടാകും. ലിഫ്റ്റ്, എസ്കലേറ്ററുകൾ എന്നിവ നിർമിക്കും. കേന്ദ്രസർക്കാരിന്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിപ്രകാരം തിരുവനന്തപുരം സെൻട്രൽ റയിൽവെ സ്റ്റേഷന്റെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ആധുനിക സംവിധാനങ്ങളോടെ റയിൽവെ സ്റ്റേഷൻ നവീകരിക്കാനുള്ള കരാർ ഏറ്റെടുത്തിരിക്കുന്നത് കെ-റെയിൽ – റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ) ആണ്. 439 കോടി രൂപയുടെ പദ്ധതി 42 മാസം കൊണ്ട് പൂർത്തിയാക്കണമെന്നാണ് കരാർ. ട്രെയിൻ പുറപ്പെടുന്നതിനു തൊട്ടുമുമ്പ് നിശ്ചിതസമയത്ത് യാത്രക്കാർക്ക് […]

May 4, 2024
News4media

സ്‌കാനിങ് തീയതി നല്‍കിയില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ജീവനക്കാരിക്ക് ക്രൂരമര്‍ദ്ദനം; യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ജീവനക്കാരിയെ ക്രൂരമായി മർദിച്ചെന്ന് പരാതി. എംആര്‍ഐ സ്‌കാനിങ് വിഭാഗം ജീവനക്കാരി ജയകുമാരിക്കാ(57)ണ് മര്‍ദ്ദനമേറ്റത്. സ്‌കാനിങ് തീയതി നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം എന്നാണ് വിവരം. സംഭവത്തിൽ പൂവാര്‍ സ്വദേശി അനിലിനെ മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തു. അനില്‍ ഇടിവള ഉപയോഗിച്ച് ജയകുമാരിയുടെ മുഖത്ത് ഇടിച്ചുവെന്നാണ് പരാതി . മുഖത്തെ എല്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജയകുമാരിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.   Read Also: അടിമാലിയിൽ ബുദ്ധിമാന്ദ്യമുള്ള 15 കാരിക്ക് പീഡനം ; […]

April 30, 2024
News4media

ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസിൽ യാത്ര ചെയ്തോളു, ഫോട്ടോ എടുക്കാൻ പറ്റില്ലെന്ന് കെ.എസ്.ആർ.ടിസി; വിഷമിക്കണ്ട നിയന്ത്രണം ചില ഇടങ്ങളിൽ മാത്രം; കാരണം ഇതാണ്

തിരുവനന്തപുരം: തലസ്ഥാനത്തെ നഗര കാഴ്ചകൾ കാണാൻ  നടപ്പിലാക്കിയ പുതിയ സംവിധാനമാണ് ഇലക്ട്രിക് ഡബിള്‍ ഡക്കര്‍ ബസ്. എന്നാൽ ബസിൽ പുതിയ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.  ഡബിള്‍ ഡക്കര്‍ ബസിന് മുകളില്‍ നിന്നുള്ള മൊബൈല്‍ ഫോണ്‍ ചിത്രീകരണം പൂര്‍ണ്ണമായും നിയമവിരുദ്ധമാണെന്നാണ് കെഎസ്ആര്‍ടിസി പറയുന്നത്. ചില ഇടങ്ങളിൽ മാത്രമാണ് നിയന്ത്രണം.എയര്‍പോര്‍ട്ട് റണ്‍വേയുടെയും എയര്‍ഫോഴ്‌സ് ഓഫീസ് പരിസരത്തിനടുത്തുമാണ് കർശന നിയന്ത്രണം ഉള്ളത്. ഈ വിഷയത്തെ സംബന്ധിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിയും എയര്‍ഫോഴ്‌സും രേഖാമൂലം വിവരം അറിയിച്ചിട്ടുണ്ട്. ചിത്രീകരണം അനുവദിക്കരുതെന്ന് ഡബിള്‍ ഡക്കറിന്റെ ക്രൂവിനും […]

April 21, 2024
News4media

വരാന്തയിൽ കിടന്ന ഫാൻ പൊട്ടിത്തെറിച്ചു; പിന്നാലെ തീപിടിത്തം; തിരുവനന്തപുരത്ത് വീട് കത്തിനശിച്ചു; വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: വീടിന്റെ വരാന്തയിലുണ്ടായിരുന്ന ഫാൻ പൊട്ടിത്തെറിച്ചതിന് പിന്നാലെ തീ ആളിപ്പടർന്നു കത്തി നശിച്ചത് വീട്. വലിയതുറ വള്ളക്കടവ് പതിനാറേകാൽ മണ്ഡപം ടിസി 3542ൽ ഹയറുന്നിസയുടെ വീട്ടിലായിരുന്നു തീപിടിത്തം.  ഷോർട് സർക്യൂട്ടിനെ തുടർന്ന് വീടിനു തീപിടിച്ചത്. ഒന്നരലക്ഷം രൂപയുടെ സാധനസാമഗ്രികൾ കത്തി നശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു തീ പിടിത്തം. ഈ സമയം വീട്ടിൽ ആരും ഉണ്ടാകാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. വീടിനുള്ളിലെ സ്വിച്ച് ബോർഡിൽ നിന്നാണ് ആദ്യം തീപിടിച്ചത്. പിന്നാലെ മറ്റു സാധനങ്ങളും കത്തിനശിച്ചു. ഷീറ്റിട്ട വീടിന്റെ മേൽക്കൂര ഭാഗികമായും […]

News4media

ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു; രണ്ടു പേർക്ക് അടിയന്തര ശസ്ത്രക്രിയ; മൂന്നു പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിൽ നടന്ന അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു. പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ആക്രമണത്തിൽ പരിക്കേറ്റ ഷാലുവിന് ശ്വാസകോശത്തിലും, സൂരജിന് കരളിനും ആണ് പരിക്ക്. പരിക്ക് ഗുരുതരമായതിനാൽ ഇരുവരെയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. മറ്റു […]

News4media

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസ് തിരുവനന്തപുരത്ത്; തലസ്ഥാനത്തെ കാഴ്ചകൾ കാണാം ഇനി അന്താരാഷ്ട്ര നിലവാരത്തിൽ

തിരുവനന്തപുരം:തലസ്ഥാനം ചുറ്റിക്കാണാനെത്തുന്നവർക്ക് ഇനി കെഎസ്ആർടിസി ഇലക്ട്രിക്ഡബിൾ ഡെക്കർ ഓപ്പൺ ഡെക്ക് ബസിൽ യാത്ര ചെയ്യാം.  വിദേശ രാജ്യങ്ങളിലെ വലിയ നഗരങ്ങളിലുടെയൊക്കെ സർവീസ് നടത്തുന്ന ഓപ്പൺ ഡെക്ക് സർവീസ് ഇന്ത്യയിൽ ആദ്യമായാണ് തിരുവനന്തപുരത്ത്  സർവീസ് ആരംഭിച്ചത്. വിനോദസഞ്ചാരികൾക്കും മറ്റുള്ളവർക്കും അനന്തപുരി നഗരക്കാഴ്ചകൾ ആസ്വദിക്കാനുമായി എത്തുന്നവർക്കും മികച്ച സൗകര്യങ്ങളോടുകൂടിയാണ് ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ആരംഭിക്കുന്ന ട്രിപ്പുകൾ ഓരോ മണിക്കൂർ ഇടവിട്ട് രാത്രി 10 മണി വരെ തുടരുന്നു. ഓപ്പൺ ഇലക്ട്രിക് ഡബിൾ ഡെക്കർ സർവീസ് കിഴക്കേകോട്ടയിൽ നിന്നും […]

April 20, 2024
News4media

ചങ്ങലകൊണ്ട് അടിച്ചു, അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു; തിരുവനന്തപുരത്ത് ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

തിരുവനന്തപുരം: ആറ്റുകാലില്‍ ഏഴ് വയസ്സുകാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദിച്ചതായി പരാതി. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിക്കുകയും ചെയ്‌തു. ആറ് മാസമായി രണ്ടാനച്ഛൻ കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. സംഭവത്തിൽ കുട്ടിയുടെ അമ്മയെയും രണ്ടാനച്ഛനെയും പോലീസ് കസ്റ്റഡിയിലെടുത്തു. പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഒരുവര്‍ഷമായി രണ്ടാനച്ഛന്‍ കുഞ്ഞിനെ […]

April 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]