തിരുവനന്തപുരം: പെരുമഴയിൽ സംഘടിപ്പിച്ച ശിശുദിന റാലിക്കെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ. നെയ്യാറ്റിൻകരയിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയായിരുന്നു 1500 ഓളം കുട്ടികളെ പങ്കെടുപ്പിച്ച് ശിശുദിന റാലി നടന്നത്.(Children’s Day Rally in Heavy Rain at neyyatinkara) നഗരസഭയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയും സംയുക്തമായിട്ടാണ് റാലി സംഘടിപ്പിച്ചിരുന്നത്. എന്നാൽ മഴ കനത്തിട്ടും റാലി നിർത്തി വയ്ക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം.വൈകീട്ട് മൂന്നുമണിക്കായിരുന്നു പരിപാടി നടന്നത്. രാവിലെ റാലി നടത്താമെന്ന് രക്ഷകർത്താക്കൾ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു എന്നാണ് […]
ബെംഗളൂരുവിൽ തുടർച്ചയായ മൂന്നാം ദിനവും ജനവാസ മേഖലകളിലേക്കു വെള്ളം ഇരച്ചെത്തി. മഴ തുടരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരജില്ലയിലെ സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഡിഗ്രി,എൻജിനീയറിങ്, ഐടിഐ എന്നിവയ്ക്ക് അവധി ബാധകമല്ലെന്ന് ജില്ലാ കലക്ടർ ജി.ജഗദീഷ് പറഞ്ഞു. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെ വരെ നഗരത്തിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ് നൽകി. ബെംഗളൂരു നഗര ജില്ലയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. കെങ്കേരി തടാകത്തിൽ ഒഴുക്കിൽപെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തി. ജോൺസൺ ശ്രീനിവാസ് (13), സഹോദരി ലക്ഷ്മി […]
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടുണ്ട്.Heavy rain is likely in the state today തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.”
തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, കണ്ണൂർ, തൃശൂർ, കാസർകോട്, കോഴിക്കോട്, പത്തനംതിട്ട, മലപ്പുറം, എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണു അവധി പ്രഖ്യാപിച്ചത്. നാളെ ( ജൂലൈ 31) മുതൽ ഓഗസ്റ്റ് രണ്ടു വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പിഎസ്‍സി അറിയിച്ചു.(heavy rain; school holiday in eleven districts) നേരത്തെ […]
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം നിരോധിച്ചു. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മാർമല അരുവി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് നിരോധിച്ചത്. ജൂലൈ 18 വരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ( Entry to tourist spots in Kottayam has been banned) ഇത് സംബന്ധിച്ച ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി ഉത്തരവിറക്കി. ഈരാറ്റുപേട്ട – വാഗമൺ റോഡിലെ രാത്രികാലയാത്രക്കും നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. ജൂലൈ 18 വരെയാണ് രാത്രികാലയാത്ര നിരോധിച്ചത്. കോട്ടയം ജില്ലയിലെ […]
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിൽ കോളേജുകളടക്കം മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലും വയനാട് ജില്ലയിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. (Heavy rain: school holiday in two districts) അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിലാണ് കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. എന്നാൽ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും കളക്ടര്‍ […]
പാലക്കാട്: കണ്ണമ്പ്രയില്‍ കനത്ത മഴയില്‍ വീടുതകര്‍ന്ന് അമ്മയും മകനും മരിച്ചു. വീടിനുള്ളില്‍ ഉറങ്ങി കിടന്നിരുന്ന സുലോചന, മകന്‍ രഞ്ജിത്ത് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 6 മണിയോടെയാണ് അപകടം നടന്നത്.(mother and son died house collapsed in heavy rain) കാലപ്പഴക്കമുള്ള വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. കട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവര്‍ക്ക് മേലേയ്ക്ക് വീടിന്റെ ചുമര്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അയല്‍വാസികള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രഞ്ജിത്ത് ബസ് ജീവനക്കാരനാണ്. Read Also: […]
സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ദുരിതം സമ്മാനിച്ച് പെയ്ത കനത്ത മഴയ്ക്ക് വരും ദിവസങ്ങളില്‍ ശമനം ഉണ്ടാകും. ഇന്ന് ഒരു ജില്ലയിലും അതിതീവ്ര, തീവ്ര മഴ മുന്നറിയിപ്പ് ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. (Heavy rain in kerala, yellow alert in five districts) അടുത്ത അഞ്ചുദിവസത്തെ മഴ പ്രവചനത്തില്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം […]
കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് വീണ് ഉണ്ടായ അപകടത്തിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. എട്ട് പേർക്കാണ് പരിക്കേറ്റത്. (Roof collapses at Delhi airport, three dead, flights cancelled) വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ടെർമിനൽ-1ഡിയിലെ മേൽക്കൂര തകർന്ന് വീണത്. കനത്ത മഴയിലും കാറ്റിലും മേൽക്കൂരയുടെ ഒരു ഭാഗം ടാക്സികൾ ഉൾപ്പെടെയുള്ള കാറുകൾക്ക് മുകളിൽ വീഴുകയായിരുന്നു. സംഭവം നടന്ന ഉടൻ ഡൽഹി പോലീസ്, […]
കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് പെയ്തത് ഈ വർഷത്തെ ഏറ്റവും കൂടിയ മഴ. സംസ്ഥാനത്ത് ഇന്ന് പെയ്തത് ശരാശരി 69.6 മില്ലിമീറ്റർ മഴയാണ്. കോട്ടയം ജില്ലയിൽ ശരാശരി 103 മില്ലിമീറ്റർ മഴയും വയനാട് (95.8 മില്ലിമീറ്റർ), കണ്ണൂർ (89.2 മില്ലിമീറ്റർ) കാസർകോട് (85) എറണാകുളം (80.1) മഴയും രേഖപ്പെടുത്തി. (Highest heavy rainfall reported today in several districts in Kerala) കോട്ടയം ജില്ലയിലെ കിടങ്ങൂരിലാണ് (199 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. മധ്യകേരള […]
© Copyright News4media 2024. Designed and Developed by Horizon Digital