News4media TOP NEWS
ഇടുക്കിയിൽ വയോധികയുടെ മാല പൊട്ടിച്ചു കടന്ന പ്രതിയെ സിനിമാ സ്റ്റൈലിൽ ചെയ്സ് ചെയ്ത് പിടിച്ചു പോലീസ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News

News4media

ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്; അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്ന് ഫോറൻസിക് വിദഗ്ധർ

ബെംഗളൂരു :ചിത്രദുർഗയിലെ ഉപേക്ഷിക്കപ്പെട്ട വീട്ടിൽ നിന്ന് അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന നിഗമനത്തിൽ പോലീസ്. 2023 ഡിസംബറിലായിരുന്നു ജീർണ്ണിച്ച ഒരു വീട്ടിൽ നിന്നും അഞ്ച് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. അമിതമായി ഉറക്കഗുളിക കഴിച്ചതാകാം മരണകാരണമെന്നാണ് ഫോറൻസിക് വിദഗ്ധരുടെ നിഗമനം. ഉറക്കഗുളികയിൽ കാണപ്പെടുന്ന നോർഡാസെപാം, ഓക്‌സാസെപാം എന്നീ രാസവസ്തുക്കൾ മൂലമുണ്ടാകുന്ന സങ്കീർണതകളാണ് മരണകാരണം. ഫോറൻസിക് വിദഗ്ധരിൽ നിന്ന് ലഭിച്ച അന്തിമ റിപ്പോർട്ടിൽ ഇത്തരത്തിലുള്ള സൂചനയുള്ളതായി പോലീസ് സൂപ്രണ്ട് ധർമേന്ദ്രകുമാർ മീണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എന്നാൽ മരണകാരണം കൃത്യമായി കണ്ടെത്താനായിട്ടില്ല. […]

May 17, 2024
News4media

ഇടുക്കി ഇരട്ടയാറ്റിൽ പോക്‌സോ കേസിലെ അതിജീവിതയുടെ മരണം ആത്മഹത്യയെന്ന് നിഗമനം

ഇടുക്കി ഇരട്ടയാറ്റിൽ പോക്‌സോ കേസിലെ അതിജീവിതയായ 18 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യെന്ന് പോലീസ് നിഗമനം. കൊലപാതകത്തിലേയ്ക്ക് നയിക്കുന്ന തെളിവുകൾ ഒന്നും കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് പോലീസ് ഇങ്ങിനെയൊരു നിഗമനത്തിലെത്തിയത്. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് റിപ്പോർട്ടും ലഭിച്ചാൽ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാൻ കഴിയൂ. ചൊവ്വാഴ്ച രാവിലെ 10.30 ഓടെയാണ് പോക്‌സോ കേസിൽ അതിജീവിതയായ യുവതിയെ കിടപ്പ് മുറിയിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴുത്തിൽ ഇലാസ്തിക് സ്വഭാവമുള്ള ചുമന്ന ബെൽറ്റ് മുറുകിയ നിലയിലായിരുന്നു. രാവിലെ […]

May 15, 2024
News4media

മഹാരാജാസ് കോളേജിലെ വിദ്യാർഥിനി കുമ്പളങ്ങിയിൽ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ; ദുരൂഹത

കുമ്പളങ്ങിയിൽ കോളേജ് വിദ്യാർഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്പളങ്ങി സ്വദേശി ആര്യാ ശിവജി (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ ആര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ബി എ മലയാളം വിദ്യാർത്ഥിനിയായിരുന്നു. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. വീട്ടിൽ നിന്ന് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. സംസ്കാരം മെയ് 15 ന് ഉച്ചയ്ക്ക് 1 ന് കുമ്പളങ്ങി ശാന്തിതീരം ശ്മശാനത്തിൽ. മൃതദേഹം […]

News4media

ഇണക്കുരുവികളെപ്പോലെ റെയിൽവെ ട്രാക്കിലൂടെ കൈകോർത്ത് നടന്നു;  ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം വാരിപ്പുണർന്ന് ഒറ്റനിൽപ്പായിരുന്നു; ഒടുവിൽ ആ ട്രെയിൻ അവരെ ഇടിച്ചുതെറിപ്പിച്ചു; കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിക്കുന്നത് നേരിട്ട് കണ്ടവർ പറയുന്നു, അതൊരു ആത്മഹത്യ തന്നെ

കൊല്ലം: റെയിൽവെ ട്രാക്കിലൂടെ കൈകോർത്ത് നടന്നു.  ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം വാരിപ്പുണർന്ന് നിന്നു. ഒടുവിൽ ആ ട്രെയിൻ അവരെ ഇടിച്ചുതെറിപ്പിച്ചു. കൊല്ലത്ത് യുവതിയും യുവാവും ട്രെയിൻ തട്ടി മരിച്ച സംഭവം നേരിട്ട് കണ്ടവർ പറഞ്ഞത് ഇങ്ങനെയാണ്. ഇന്ന് വൈകിട്ട് 5.30നു കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം  പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. കൊല്ലത്തുനിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രസാണ് ഇടിച്ചത്. സമീപവാസികൾ വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ‌ […]

May 14, 2024
News4media

ആത്മഹത്യക്ക് ശ്രമിച്ചയാളെ ആശുപത്രിയിൽ കൊണ്ടുപോയ വാഹനം അപകടത്തിൽ പെട്ടു; ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു: സംഭവം കട്ടപ്പനയിൽ

കട്ടപ്പന: ആത്മഹത്യക്ക് ശ്രമിച്ചയാളേ ആശുപത്രിയിൽ കൊണ്ടുപോകുന്ന വഴി തങ്കമണിയിൽ വച്ച് വാഹനം അപകടത്തിൽപ്പെട്ടു. ഇതോടെ ആത്മഹത്യയ്ക്ക് ശ്രമിച്ച മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ മരിച്ചു. തോപ്രാംകുടി മേരിഗിരി സ്വദേശികളായ മൂന്നു പേരേ കട്ടപ്പനയില സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചക്ക് 4.30 നാണ് സംഭവം. മേരിഗിരി സ്വദേശി തുണ്ടിയിൽ സോജൻ ആത്മഹത്യക്ക് ശ്രമിച്ചതിനേത്തുടർന്നാണ് ആശുപത്രിയിലേക്ക് പോയത്. തങ്കമണിയിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ആൾട്ടോ 800 റോഡിന് വശത്ത് നിന്ന വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന കളപ്പുരക്കൽ നിഖിൽ, സിജോ കണിയാംപറമ്പിൽ,തുണ്ടിയിൽ […]

May 11, 2024
News4media

അടിമുടി ദുരൂഹത; കാണാതായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

കണ്ണൂര്‍ പയ്യന്നൂരില്‍ യുവതിയും യുവാവും മരിച്ച നിലയില്‍. മാതമംഗലം കോയിപ്ര സ്വദേശി അനില, സുദര്‍ശന്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിലയെ കൊലപ്പെടുത്തി സുദര്‍ശന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അനിലയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കോരവയല്‍ സ്വദേശി ബെറ്റി എന്ന സ്ത്രീയുടെ വീട്ടിലാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂർ പോകുന്നതിനാൽ വീട് നോക്കാൻ മാതമംഗലം സ്വദേശി സുദർശൻ പ്രസാദിനെ ഏൽപ്പിച്ചിരുന്നു. വീടു നോക്കാന്‍ ഏല്‍പ്പിച്ച […]

May 5, 2024
News4media

സല്‍മാന്‍ ഖാന്റെ വീടിനു നേരെ വെടിവെപ്പ്; പ്രതികളിലൊരാള്‍ ആത്മഹത്യ ചെയ്തു; മരണം പോലീസ് കസ്റ്റഡിയിലിരിക്കെ

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വീടിനു നേരെയുണ്ടായ വെടിവെപ്പിൽ അറസ്റ്റിലായ പ്രതികളിലൊരാള്‍ പോലീസ് കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നും അറസ്റ്റ് ചെയ്ത അനൂജ് തപന്‍ (32) ആണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഏപ്രില്‍ 26 നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടന്റെ വീടിനുനേരെ വെടിവെച്ച രണ്ട് പേര്‍ക്ക് ആയുധം വിതരണം ചെയ്ത രണ്ട് പേരില്‍ ഒരാളാണ് തപന്‍. അനൂജ് തപന്‍, സോനു സുഭാഷ് എന്നിവരെയായിരുന്നു പോലീസ് […]

May 1, 2024
News4media

വളർത്തു നായയുടെ വേർപാട് താങ്ങാനായില്ല; 12 വയസ്സുകാരി ആത്മഹത്യ ചെയ്തു

വളർത്തു നായയുടെ വേർപാട് താങ്ങാനാവാതെ 12 വയസ്സുകാരി ആത്മഹത്യ ചെയ്തു. ഹരിയാനയിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് കുട്ടിയുടെ വളർത്തു നായ ചത്തിരുന്നു. ഇതിനെത്തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. അമ്മയാണ് കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടി കഴിഞ്ഞ മൂന്ന് മാസമായി ഒരു നായക്കുട്ടിയെ വളർത്തുന്നുണ്ടായിരുന്നു. എന്നാല്‍ അഞ്ച് ദിവസം മുൻപ് ഈ നായക്കുട്ടി ചത്തു. അന്ന് മുതല്‍ മകള്‍ വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നതായാണ് അമ്മ പറയുന്നത്. […]

April 29, 2024
News4media

കോഴിക്കോട് താമരശ്ശേരിയിൽ നിന്നും കാണാതായ പത്താം ക്ലാസുകാരി പെൺകുട്ടിയും സുഹൃത്തും തൂങ്ങിമരിച്ച നിലയിൽ; കണ്ടെത്തിയത് ആൾത്താമസമില്ലാത്ത വീട്ടിൽ നിന്നും

കോഴിക്കോട് താമരശ്ശേരി കരിഞ്ചോലയിൽ നിന്ന് കഴിഞ്ഞദിവസം കാണാതായ പെൺകുട്ടിയെയും സുഹൃത്തിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബാലുശ്ശേരി കാപ്പിക്കുന്നിലെ ആൾതാമസം ഇല്ലാതെ കിടക്കുന്ന വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കരിഞ്ചോല സ്വദേശിനിയായ താമരശ്ശേരി വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയുടെയും ഏകരൂൽ സ്വദേശി വിഷ്ണുവിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് ഇവരെ കാണാതായത്. മൃതദേഹങ്ങൾക്ക് അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. Read also: ‘പത്മജ എനിക്കുവേണ്ടി പ്രാര്‍ഥിക്കണ്ട, ആര്‍ക്കുവേണ്ടി വേണമെങ്കിലും പ്രാര്‍ഥിച്ചുകൊണ്ട് അവിടെ […]

April 26, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]