News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News

News4media

ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ പറ്റുന്ന സേനയായി കേരള പൊലീസ് മാറി; ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഏതു ഘട്ടത്തിലും ആശ്രയിക്കാന്‍ കഴിയുന്ന സേനയായി കേരള പൊലീസ് മാറിക്കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്രിമിനലുകളെ പൊലീസിൽ വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയില്‍ കേരള പൊലീസിനെതിരെയുളള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.(CM Pinarayi vijayan about Kerala police) കഴിഞ്ഞ എട്ടുവര്‍ഷം ആഭ്യന്തരവകുപ്പ് മാതൃകാപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് നിര്‍ഭയമായി കടന്നു ചെല്ലാവുന്ന ഇടങ്ങളായി കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ മാറി. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. മതനിരപേക്ഷത സംരക്ഷിക്കാന്‍ വര്‍ഗീയ കക്ഷികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ […]

June 12, 2024
News4media

പെരിയാറിലെ മത്സ്യക്കുരുതിക്ക് പിന്നിൽ രാസമാലിന്യമല്ല; കാരണം വ്യക്തമാക്കി മുഖ്യമന്ത്രി

പെരിയാറിലേക്ക് രാസമാലിന്യം ഒഴുക്കി വിട്ടതായി കണ്ടെത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാതാളം റെഗുലേറ്റര്‍ ബ്രിഡ്ജ് തുറന്നപ്പോള്‍ മേല്‍ത്തട്ടില്‍ നിന്നുള്ള ഓക്‌സിജന്‍ കുറഞ്ഞ ജലം ഒഴുകിയെത്തിയതാണ് അപകടകാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (Periyar fish kill: No chemical waste found; says Pinarayi Vijayan) അതേസമയം പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തതില്‍ 13.56 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ റ്റി.ജെ. വിനോദിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. നഷ്ടപരിഹാരം സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. […]

June 11, 2024
News4media

സത്യപ്രതിജ്ഞ ചടങ്ങ്: പിണറായി വിജയനും ഗവര്‍ണര്‍ക്കും ക്ഷണം; സംസ്ഥാനത്തെ 115 ബിജെപി നേതാക്കള്‍ ഡല്‍ഹിയിലേക്ക്

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഔദ്യോഗിക ക്ഷണം. ഡല്‍ഹിയിലെ കേരള ഹൗസിനാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അഭ്യർത്ഥന കൊണ്ടുള്ള ക്ഷണക്കത്ത് ലഭിച്ചത്. പിണറായി വിജയന് പുറമേ ഗവര്‍ണറെയും സംസ്ഥാനത്തെ എംപിമാരെയും ചടങ്ങില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ചടങ്ങിലേക്ക് സംസ്ഥാനത്ത് നിന്ന് 115 ബിജെപി നേതാക്കള്‍ക്കാണ് ക്ഷണം ലഭിച്ചിരിക്കുന്നത്. സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്റുമാര്‍, പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികൾ എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചത്. സത്യപ്രതിജ്ഞ ചടങ്ങിന് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ക്ഷണം […]

June 9, 2024
News4media

‘ചില വിവരദോഷികൾ പുരോഹിതർക്കിടയിലുമുണ്ട്’ ; യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

യാക്കോബായ സഭ മുന്‍ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി. ലോക്‌സഭാ തിരഞ്ഞെടുപ്പ് തിരിച്ചടിയില്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ചത്തിനെതിരെയാണ് മുഖ്യന്റെ പ്രതികരണം.ചില വിവരദോഷികള്‍ പുരോഹിതന്മാരുടെ ഇടയിലും ഉണ്ടാവുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രളയവും മഹാമാരിയും എപ്പോഴും രക്ഷയ്ക്ക് എത്തണമെന്നില്ലെന്ന് ഗീവര്‍ഗീസ് കൂറിലോസ് വിമര്‍ശിച്ചിരുന്നു. ‘പ്രളയമാണ് സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്. ഇനി ഒരു പ്രളയം ഉണ്ടാകുമെന്ന് ധരിക്കേണ്ടെന്നാണ് ഒരു പുരോഹിതന്‍ പറഞ്ഞത്. പുരോഹിതന്മാരുടെ ഇടയിലും ചില വിവരദോഷികള്‍ ഉണ്ടാവുമെന്നാണ് വാചകത്തിലൂടെ വ്യക്തമാവുന്നത്. നമ്മളാരും പ്രളയം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല. ദുരന്തം ശരിയായ […]

June 8, 2024
News4media

ബിജെപിയുടെ വിജയം ഗൗരവത്തോടെ കാണുന്നു; പരിശോധിക്കും,തിരുത്തും, പോരായ്മകൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് എല്‍ഡിഎഫിന് പ്രതീക്ഷിച്ച വിജയം നേടാനായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2019ലേതിന് ഏറെക്കുറെ സമാനമായ ഫലമാണുണ്ടായതെന്നും പിണറായി വിജയൻ പറഞ്ഞു. ജനവിധി അംഗീകരിക്കുന്നു. ആഴത്തില്‍ പരിശോധിച്ചും ആവശ്യമായ തിരുത്തലുകള്‍ വരുത്തിയും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മികവോടെ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (CM Pinarayi Vijayan Reacts on Loksabha 2024 Election Results) പോരായ്മകള്‍ കണ്ടെത്തി അവ പരിഹരിക്കും. സര്‍ക്കാരിനെതിരെ സംഘടിതമായി നടക്കുന്ന കുപ്രചരണങ്ങളെ പ്രതിരോധിക്കാനും ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകള്‍ നീക്കാനുമുള്ള ശ്രമങ്ങളും ശക്തമാക്കുമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ […]

June 5, 2024
News4media

പരിസ്ഥിതി ദിനത്തിന്റെ പ്രധാന്യം ഓർമിപ്പിച്ച് മുഖ്യമന്ത്രിയുടെ പോസ്റ്റ്; തിരഞ്ഞെടുപ്പ് തോൽവിയിൽ മിണ്ടാട്ടമില്ല

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ കനത്ത തോൽ‌വിയിൽ ഒരു വാക്ക് പോലും ഉരിയാടാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ആലത്തൂർ മണ്ഡലത്തിലൊഴികെ ബാക്കി എല്ലായിടത്തും എൽഡിഎഫ് തോൽവിയ്ക്ക് വഴങ്ങേണ്ടി വന്നു. സിറ്റിങ് സീറ്റായ ആലപ്പുഴ വരെ നഷ്ടപ്പെട്ടു. എന്നാൽ കേരളത്തിലെ തോൽവിയെക്കുറിച്ചോ ദേശീയതലത്തിലെ ഇന്ത്യാ സഖ്യത്തിന്റെ മുന്നേറ്റത്തെ കുറിച്ചോ, എൻഡിഎയുടെ ജയത്തെ കുറിച്ചോ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാൽ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ തൊട്ടടുത്ത ദിവസമായ ജൂൺ 5ന് പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട പോസ്റ്റ് മുഖ്യമന്ത്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. അതേസമയം, […]

News4media

തെരഞ്ഞെടുപ്പ് തോല്‍വി പേടിച്ച് മോദി ധ്യാനത്തിന് പോകും, പിണറായി വിദേശത്തും പോകും; പരിഹാസവുമായി കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിലുണ്ടാകുന്ന തോല്‍വി ഭയന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോകുന്നതെന്ന് തൃശൂർ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാർഥി കെ. മുരളീധരന്‍. മുഖ്യന്ത്രി പിണറായി വിജയന്‍ ദൈവവിശ്വാസി അല്ലാത്തതിനാല്‍ വിദേശത്തേക്കാവും ഒളിച്ചോടുകയെന്നും മുരളീധരൻ പരിഹസിച്ചു. വടകരയില്‍ ‘കാഫിര്‍’ പ്രചാരണം നടത്തിയവരെ കണ്ടെത്തുക എന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നടത്തിയ എസ്.പി. ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകര സ്ഥാനാർഥി കെ കെ ശൈലജക്കെതിരെയും മുരളീധരൻ രൂക്ഷ വിമർശനം നടത്തി. ഹമാസ് വിരുദ്ധ പ്രസ്താവന നടത്തിയപ്പോള്‍ ശൈലജ […]

May 30, 2024
News4media

12 ദിവസത്തെ വിദേശ യാത്ര, ചെലവാക്കിയ പണം മുഴുവൻ മുഖ്യമന്ത്രിയുടെ പോക്കറ്റിലേത്; ഖജനാവിൽ നിന്ന് ഒരു രൂപ പോലും എടുത്തിട്ടില്ലെന്ന് സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും വിദേശയാത്ര സ്വന്തം ചെലവിലാണ് നടത്തിയതെന്ന് സംസ്ഥാന സര്‍ക്കാർ. യാത്രയ്ക്കായി സർക്കാർ ഖജനാവിൽനിന്നു പണം മുടക്കിയിട്ടില്ലെന്ന് വിവരാവകാശ രേഖ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരോ സുരക്ഷ ഉദ്യോഗസ്ഥരോ മുഖ്യമന്ത്രിയെ അനുഗമിച്ചില്ല, മന്ത്രിമാരായ പി.എ.മുഹമ്മദ് റിയാസിന്റെയും കെ.ബി.ഗണേഷ് കുമാറിന്റെയും വിദേശയാത്രയും സ്വന്തം ചെലവിലാണെന്നു വിവരാവകാശരേഖയിൽ വ്യക്തമാക്കി. 12 ദിവസത്തെ വിദേശയാത്ര ആയിരുന്നു. ദുബായ്, സിംഗപ്പൂര്‍, ഇന്തൊനീഷ്യ എന്നീ രാജ്യങ്ങളിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യയും കൊച്ചുമകനുമുണ്ടായിരുന്നു. വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങളോട് […]

May 21, 2024
News4media

ഇക്കൊല്ലം സ്കൂൾ തുറക്കുന്നത് ജൂൺ 3ന്; സംസ്ഥാന സ്കൂൾ പ്രവേശനോത്സവം എറണാകുളത്ത്; ഉദ്ഘാടകൻ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ജൂൺ 3ന്. സംസ്ഥാന സ്കൂൾ പ്രവേശനോത്സവം കൊച്ചിയിൽ നടക്കും. രാവിലെ 9.30ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. അന്ന് സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും പ്രാദേശികാടിസ്ഥാനത്തിൽ പ്രവേശനോത്സവം നടക്കും. സ്‌കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് പൊതുവായ മാർഗനിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ എല്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അവധിക്കാല അധ്യാപക സംഗമങ്ങൾ മുൻ നിശ്ചയിച്ച […]

May 19, 2024
News4media

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത; സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം, മുന്നറിയിപ്പുമായി മുഖ്യമന്ത്രി

സംസ്ഥാനത്ത് അതിതീവ്ര മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ മലയോര പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് […]

May 18, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]