News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

News

News4media

കൊടുംചൂടിലും ചെറിയൊരു പ്രതീക്ഷ, മഴവരുമോ ? വരും ! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്;

കടുത്ത ചൂടിലും മഴ പെയ്യുമോ എന്ന് നോക്കിയിരിക്കുകയാണ് മലയാളികൾ. എന്നാൽ ആശ്വസിക്കാൻ വകയുള്ളഒരു വാർത്തയാണ് പത്തനംതിട്ടയിൽ നിന്ന് വരുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ […]

April 30, 2024
News4media

പൊള്ളും ചൂടില്‍ ആശ്വാസ മഴയെത്തുന്നു; ഏഴ് ജില്ലകളില്‍ ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത

കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നിര്‍ദേശം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കന്‍ തമിഴ്നാട് തീരത്തും വടക്കന്‍ തമിഴ്നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. ഉയര്‍ന്ന തിരമാലകള്‍ കടലാക്രമണത്തിന് കാരണമാകുമെന്നും ആയതിനാല്‍ […]

April 28, 2024
News4media

ഒമ്പത് ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെ കനത്ത മഴ പെയ്യും ; തിരുവനന്തപുരത്ത് ഇന്നലെ പെയ്ത മഴ സംസ്ഥാനമാകെ വ്യാപിക്കും; ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഒമ്പത് ജില്ലകളില്‍ ഇന്ന് ഇടിമിന്നലോടെ കനത്ത മഴ പെയ്യുമെന്നു കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിളാലാണ് മഴ സാദ്ധ്യത പ്രവചിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഇന്നലെ ശക്തമായ വേനൽ മഴ പെയ്തിരുന്നു. ഇരുപത് മിനിട്ടോളം നഗരത്തിൽ മഴപെയ്തു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ഒൻപതു ജില്ലകളിൽ മഴ കിട്ടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിവിധ […]

April 24, 2024
News4media

ഈ ജില്ലക്കാരാണോ നിങ്ങൾ; സൂക്ഷിച്ചോ, അടുത്ത മൂന്നു മണിക്കൂറിൽ മഴയെത്തും; നാലു മണിക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ  മുന്നറിയിപ്പിൽ പറയുന്നു ഇന്ന് വൈകുന്നേരം നാല് മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം എട്ട് ജില്ലകളില്‍ ഒറ്റപ്പെടയിടങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍  വീശാവുന്ന കാറ്റും പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ അറിയിപ്പില്‍ വിശദമാക്കുന്നു. Read […]

April 21, 2024
News4media

ദുരിതം വിതച്ച് വേനൽ മഴ, വില്ലനായി കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് വ്യാപക നാശനഷ്ടം, വീടുകളും വൈദ്യുത പോസ്റ്റുകളും തകർന്നു വീണു

കോഴിക്കോട്: ബാലുശ്ശേരി, പേരാമ്പ്ര ഭാഗങ്ങളിലുണ്ടായ ശക്തമായ വേനല്‍ മഴയിലും കാറ്റിലും വീടുകൾക്ക് വ്യാപക നാശനഷ്ടം. വീടുകള്‍ക്കും വൈദ്യുതി ലൈനുകള്‍ക്കും മുകളില്‍ തെങ്ങും പനയുമെല്ലാം പൊട്ടിവീണാണ് നാശ നഷ്ടങ്ങൾ ഉണ്ടായിരിക്കുന്നത്. നാല് വീടുകള്‍ക്കു മുകളിലാണ് തെങ്ങ് പൊട്ടിവീണത്. ഇന്നലെ വൈകിട്ടോടെയാണ് ഈ പ്രദേശങ്ങളില്‍ ശക്തമായ വേനല്‍ മഴ ലഭിച്ചത്. കൂട്ടാലിട മുക്കുന്നുമ്മേല്‍ ഒതേനന്റെ വീടിന് മുകളില്‍ പന പൊട്ടി വീണ് അപകടം സംഭവിക്കുകയായിരുന്നു. ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നു. മൂന്ന് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് നിഗമനം. കൂടത്തില്‍ ഗംഗാധരന്‍ […]

News4media

വേനൽചൂടിനിടെ കനത്ത മഴ: വീടിനു മുകളിൽ പാറവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിൽ വീടിനു മുകളിലേക്ക് പാറക്കല്ല് വീണ് വീട്ടമ്മ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഉണ്ടായ മഴയ്ക്കിടെയാണ് സംഭവം. പത്തനംതിട്ട ജില്ലയിലെ ആങ്ങമൂഴി സ്വദേശിനി പത്മകുമാരി(57) ക്കാണ് ദാരുണാന്ത്യം. പത്തനംതിട്ട ജില്ലയിൽ ഇന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. ഇതിനിടയാണ് കനത്ത മഴ ജില്ലയിൽ പെയ്തത്. സംഭവസമയം പത്മകുമാരി വീട്ടിൽ തനിച്ചായിരുന്നു. കനത്ത മഴയിൽ വീടിനു മുകളിലായി ഉണ്ടായിരുന്ന പാറ നിരങ്ങിനീങ്ങി വീടിനു മുകളിലേക്ക് പതിക്കുകയാണ് ചെയ്തത്. നാട്ടുകാർ ഓടിക്കൂടി പത്മകുമാരിയെ ഉടൻ […]

March 9, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]