News4media TOP NEWS
1968ലെ വിമാനാപകടം: കാണാതായവരിൽ ഇനിയുമുണ്ട് മലയാളികൾ കാണാതാകുമ്പോൾ പ്രായം വെറും 22 വയസ്സ്; പത്തനംതിട്ട സ്വദേശിയായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം ലഡാക്ക് മഞ്ഞുമലയിൽ കണ്ടെത്തി ‘പി വി അൻവറാണ് കള്ളക്കടത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയും പാർട്ടി നേതാക്കളും നാടുനീളെ പറയുന്നു’; കടന്നാക്രമിച്ച് അൻവർ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയുടെ മുഖത്തടിച്ച് ഓട്ടോ ഡ്രൈവർ; സംഭവം കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചപ്പോൾ; പരിക്ക്

എന്താണ് APAAR ? എൻറോൾമെൻറ്, പ്രയോജനങ്ങൾ: വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഒരു രാജ്യം, ഒരു ഐഡി കാർഡ്’ യെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:

എന്താണ് APAAR ? എൻറോൾമെൻറ്, പ്രയോജനങ്ങൾ: വിദ്യാർത്ഥികൾക്കായി കേന്ദ്രസർക്കാർ നടപ്പാക്കാനൊരുങ്ങുന്ന ‘ഒരു രാജ്യം, ഒരു ഐഡി കാർഡ്’ യെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം:
October 18, 2023

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരം ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയായ ഒരു രാജ്യം ഒരു ഐഡി കാർഡ് പദ്ധതിക്കുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദേശം നല്‍കിയത് കഴിഞ്ഞ ദിവസമാണ്. ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി അല്ലെങ്കിൽ ‘എപിഎആർ’ അവതരിപ്പിക്കുന്നതിനുള്ള നടപടികൾ ആണ് ആരംഭിക്കാൻ പോകുന്നത്. പുതിയ സ്‌കീമിലേക്കുള്ള രജിസ്‌ട്രേഷന്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് നടക്കുക. APAAR എൻറോൾമെന്റ് പ്രക്രിയ ആരംഭിക്കുന്നതിന് അതത് അധികാരപരിധിയിലുള്ള എല്ലാ സ്കൂളുകളുടെയും രക്ഷിതാക്കളുടെ സമ്മതം വാങ്ങാൻ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും അയച്ച കത്തിൽ നിർദ്ദേശിച്ചു.

ഇത് ഒരു വിദ്യാഭ്യാസ ഇക്കോസിസ്റ്റം രജിസ്ട്രി അല്ലെങ്കിൽ ഒരു ‘എഡ്യൂലോക്കർ’ ആണ്. ഇതനുസരിച്ച് പ്രീ-പ്രൈമറി മുതൽ ഉന്നത വിദ്യാഭ്യാസം വരെ ചേരുന്ന ഓരോ വിദ്യാർത്ഥിക്കും APAAR ഒരു പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. ഓരോ വ്യക്തിക്കും നിലവിലുള്ള ആധാർ ഐഡിക്ക് പുറമേയാണിത്. ഈ വർഷം മെയ് മാസത്തിൽ, നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം (NETF) തലവനും മുൻ AICTE ചെയർമാനുമായ ഡോ. അനിൽ സഹസ്രബുദ്ധെ വിദ്യാർത്ഥികളും അധ്യാപകരും സ്കൂളുകളും കോളേജുകളും ഉൾപ്പെടുന്ന മുഴുവൻ വിദ്യാഭ്യാസ വ്യവസ്ഥയുടെയും ഒരു രജിസ്ട്രി തയ്യാറാക്കുന്നതായി സൂചിപ്പിച്ചിരുന്നു. അതാണിപ്പോൾ നടപ്പാക്കാനൊരുങ്ങുന്നത്.

ഒരു രാജ്യം, ഒരു ഐഡി വിദ്യാർത്ഥികൾക്ക് എങ്ങനെ പ്രയോജനം ചെയ്യും?

APAAR അല്ലെങ്കിൽ EduLocker വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് പരമായയും അല്ലാത്തതുമായ നേട്ടങ്ങളെ തടസ്സങ്ങളില്ലാതെ ട്രാക്കുചെയ്യുന്നതിന് സഹായിക്കുന്ന ഒരു ആജീവനാന്ത ഐഡി നമ്പറായിരിക്കും. ഇതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക് നേട്ടങ്ങൾ, കായികപരവും കലാപരവുമായ നേട്ടങ്ങൾ തുടങ്ങി വിദ്യാഭ്യാസകാലത്ത് ഉണ്ടാകുന്ന എല്ലാ സംഭവങ്ങളെയും ഡിജിറ്റലായി സൂക്ഷിക്കാൻ കഴിയും. കൂടാതെ, ഒരു സ്കൂളിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്ക് രാജ്യത്തിന്റെ ഏത് ഭാഗത്തും ഒരു പുതിയ സ്ഥാപനത്തിലേക്ക് പ്രവേശനം നേടുന്നതിനുള്ള ബുദ്ധിമുട്ടുകൾ ഇത് വരുന്നതോടെ ഇല്ലാതാകും.

എൻറോൾമെന്റ് പ്രക്രിയ എങ്ങിനെ ?

കുട്ടികളിലെ ഇതിലേക്ക് അവരുടെ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമേ എൻറോൾ ചെയ്യിക്കൂ. ഏതുസമയത്തും അവർക്ക് തങ്ങളുടെ ഈ സമ്മതപത്രം പിൻവലിക്കാനും കഴിയുന്നതരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ഈ വിവരങ്ങൾ ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി മാത്രമേ പങ്കിടൂ എന്ന് സർക്കാർ ഉറപ്പുനൽകിയിട്ടുണ്ട്. ഓരോ വിദ്യാർത്ഥിയുടെയും സ്‌കൂളുകൾ ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഫോർ എജ്യുക്കേഷൻ പോർട്ടലിൽ സൂക്ഷിക്കും. ആധാറിന്റെ ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകളും ഡാറ്റാ ലംഘനങ്ങളുടെ നിരവധി സംഭവങ്ങളും കണക്കിലെടുക്കുമ്പോൾ, APAAR രജിസ്ട്രേഷൻ പ്രക്രിയയുടെ തുടക്കത്തെക്കുറിച്ച് പലരും ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. APAAR രജിസ്ട്രി ചേർക്കുന്നത് ടീച്ചർമാരുടെ ജോലിഭാരം വർദ്ധിപ്പിക്കും എന്നും ആരോപണമുണ്ട്.

Related Articles
News4media
  • India
  • News

210 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ ഇപ്പോഴുമുണ്ട് പാകിസ്താൻ ജയിലുകളിൽ; പത്തുവർഷത്തിനിടെ മരിച്ചത് 24 പേർ

News4media
  • India
  • News

യു.എ.ഇയിലുള്ളവർക്ക് ആശ്വാസം; വെള്ള അരിയുടെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ

News4media
  • India
  • News

ഗാന്ധി ജയന്തി മുതൽ ദീപാവലി വരെ; ഒക്ടോബറിൽ പകുതി ദിവസവും ബാങ്ക് അവധി! കേരളത്തിൽ ഈ ദിവസങ്ങളിൽ മാത്രം

News4media
  • Editors Choice
  • Featured News
  • International
  • News

ക്രൂഡ് ഓയിൽ വില ഉയരുമ്പോൾ അമേരിക്കൻ എണ്ണയിൽ കണ്ണുവെച്ച് ഇന്ത്യ

News4media
  • Featured News
  • India
  • News

News4media
  • India
  • News
  • Top News

കേന്ദ്രത്തിന് ആശ്വാസം: കാശ്മീരിന് പരമാധികാരം ഇല്ലെന്ന് സുപ്രീം കോടതി; രാഷ്ട്രപതിയുടെ വിജ്ഞാപനം ശരിവെ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]