News4media TOP NEWS
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്കര സംഭരിച്ചുവച്ച് ഉൽപ്പാദനം; ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി ! നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

ഐപിഎൽ ടീം, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസ വേതനം; 59 വാഗ്ദാനങ്ങളുമായി മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക

ഐപിഎൽ ടീം, തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് പ്രതിമാസ വേതനം; 59 വാഗ്ദാനങ്ങളുമായി മധ്യപ്രദേശിൽ കോൺഗ്രസ് പ്രകടന പത്രിക
October 17, 2023

മുംബൈ: മധ്യപ്രദേശിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്. സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം, എല്ലാ പൗരന്മാർക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ്, ഒബിസികൾക്ക് 27 ശതമാനം സംവരണം, എന്നിങ്ങനെ 59 വാഗ്ദാനങ്ങളാണ് 106 പേജുളള പ്രകടനപത്രികയിൽ കോൺഗ്രസ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ പ്രായമായവർക്ക് പെൻഷൻ, സൗജന്യ വിദ്യാഭ്യാസം, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനം, 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ എന്നിവയും കോൺഗ്രസ് വാഗ്ദാനം ചെയ്തു. പാർട്ടി സംസ്ഥാന അധ്യക്ഷൻ കമൽനാഥ്, നേതാക്കളായ ദിഗ് വിജയ് സിംഗ്, രൺദീപ് സിംഗ് സുർജേവാല തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് പ്രകടനപത്രിക പുറത്തിറക്കിയത്.

തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് പ്രതിമാസം 3000 രൂപ വരെ വേതനം, 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍. 230 അംഗ നിയമസഭയിലേക്ക് നവംബര്‍ 17നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 3നാണ് വോട്ടെണ്ണല്‍. മധ്യപ്രദേശിൽ കോൺ​ഗ്രസ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടിരുന്നു. കമൽ നാഥ് ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ മത്സരിക്കും. മുൻ മുഖ്യമന്ത്രി ദിഗ്‌വിജയ് സിം​ഗിന്റെ മകൻ ജയവർധൻ സിങിനെ രാഘിഗഠ് സീറ്റിൽ നിന്ന് മത്സരിക്കും. മുൻ രാജ്യസഭാംഗം വിജയ് ലക്ഷ്മി സാധോ മഹേശ്വരർ പട്ടികജാതി സംവരണ മണ്ഡലത്തിൽ ജനവിധി തേടും. മുൻ ക്യാബിനറ്റ് മന്ത്രി ജിതു പട്‌വാരി, റാവു അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിക്കും. ജനറൽ കാറ്റ​ഗറിയിൽ നിന്ന് 47 പേരെയും ഒബിസി വിഭാ​ഗക്കാർ 39, 30 പട്ടിക വർ​ഗക്കാർ, 22 പട്ടിക ജാതിക്കാർ, 1 മുസ്ലിം, 19 സ്ത്രീകൾ എന്നിങ്ങനെയാണ് മധ്യപ്രദേശിലെ കോൺഗ്രസ് പുറത്തുവിട്ട സ്ഥാനാർത്ഥി പട്ടിക.

Read Also: സ്വവർ​ഗ വിവാഹത്തിന്റെ നിയമസാധുത തള്ളി ഭൂരിപക്ഷ വിധി: ചീഫ് ജസ്റ്റിസിന്റെ വിധിയെ തിരുത്തി ഭരണഘടനാ ബെഞ്ച്

Related Articles
News4media
  • Kerala
  • News
  • Top News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസ്; നടന്‍ നിവിന്‍ പോളിയെ ചോദ്യം ചെയ്തു

News4media
  • India
  • News
  • Top News

പൂർണ്ണമായും ശർക്കരയിൽ നിന്നും ഉത്പാദിപ്പിച്ച ആദ്യത്തെ റം; ആറു വര്‍ഷത്തോളം ബര്‍ബണ്‍ ബാരലുകളില്‍ ശർക്ക...

News4media
  • India
  • News
  • Top News

നടൻ പശുക്കൾ ഇനി ‘രാജ്യമാതാ- ഗോമാതാ’ ; പ്രത്യേക പദവി നൽകി മഹാരാഷ്ട്ര സർക്കാർ

News4media
  • India
  • News
  • Top News

സ്വന്തം റിവോള്‍വറില്‍ നിന്ന് വെടിയേറ്റു; നടന്‍ ഗോവിന്ദയ്ക്ക് പരിക്ക്, ആശുപത്രിയിൽ

News4media
  • India
  • News
  • Top News

ഭരണഘടന ഉയർത്തിപ്പിടിച്ച് കോൺഗ്രസ് എംപിമാർ; കേരളത്തിലെ 18 എംപിമാർ സത്യപ്രതിജ്ഞ ചെയ്തു

News4media
  • India
  • News
  • Top News

നീറ്റ് പരീക്ഷാ ക്രമക്കേട്: വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധവുമായി കോണ്‍ഗ്രസ്

News4media
  • Kerala
  • News
  • Top News

മത്സര രംഗത്തേക്ക് ഉടനില്ല; വാർത്തകൾ തെറ്റ്: സ്ഥാനാർത്ഥിത്വത്തെപ്പറ്റി രമേഷ് പിഷാരടി

News4media
  • Kerala
  • News
  • Top News

തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇനിയില്ല, പ്രവര്‍ത്തന കേന്ദ്രം ഇനി കേരളം തന്നെയെന്ന് കെ മുരളീധരന്‍

News4media
  • Kerala
  • News

ഒരു കണ്ണ് തിരുവനന്തപുരത്തും മറ്റൊന്ന് ആറ്റിങ്ങലും; കേരളം ഉറ്റുനോക്കിയ രണ്ടു മണ്ഡലങ്ങൾ; ഒടുവിൽ ഫോട്ടോ...

News4media
  • India
  • News

ഒരു മണിക്കൂർ പിന്നിട്ടപ്പോൾ എൻഡിഎയുടെ ലീഡ് 300 ലേക്ക്; ഇന്ത്യ മുന്നണി 189 സീറ്റിലും

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]