News4media TOP NEWS
ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ; അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് അമ്പതിലേറെ പോലീസുകാർ; പത്തോളം ഡിവൈ.എസ്.പിമാരടങ്ങുന്ന പോലീസ് മാഫിയ നിരീക്ഷണത്തിൽ മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

News

News4media

രുചിമേളവുമായി ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: ആറന്മുള വള്ളസദ്യയ്ക്ക് ഇന്ന് തുടക്കം. 64 ഇനം കറികള്‍ ഉള്‍പ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയുമായി ഇനി 72 ദിവസം നീളുന്ന രുചി മാമാങ്കം. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലോത്സവം എന്നിവ ഇത്തവണ മികവോടെ നടത്താനാണ് തീരുമാനം. എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ണമായും സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇത്തവണ നൂറിലധികം വള്ളസദ്യകള്‍ കൂടുതലുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് വള്ളസദ്യക്കായി ഉപയോഗിക്കുന്നത്. വള്ളസദ്യയില്‍ പങ്കെടുക്കാനായി ബജറ്റ് ടൂറിസം […]

July 23, 2023
News4media

പ്രതിസന്ധി രൂക്ഷം: കോട്ടണ്‍മില്ലുകള്‍ പൂട്ടുന്നു

കോഴിക്കോട്: പരുത്തി വ്യവസായം പ്രതിസന്ധിയിലായതിനെത്തുടര്‍ന്ന് കോട്ടണ്‍ മില്ലുകള്‍ പൂട്ടുന്നു. കേരള ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ 3 മില്ലുകള്‍ പൂട്ടി. 3 കോട്ടണ്‍ മില്ലുകള്‍ നഷ്ടത്തിലാണ് ഓടുന്നത്. ജീവനക്കാര്‍ക്ക് ശമ്പളം കിട്ടിയില്ലെന്നും പരാതിയുണ്ട്. 1.25 കോടിയാണ് പ്രതിമാസ നഷ്ടം. 2022-ലെ പ്രവര്‍ത്തന നഷ്ടം 25 കോടിയാണ്. ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്‍ 5 കോടിരൂപയാണ് ധനസഹായം ആവശ്യപ്പെടുന്നത്. നാഷണല്‍ ടെക്‌സ്‌റ്റൈല്‍ കോര്‍പ്പറേഷന്റെ 23 മില്ലുകളും പൂട്ടി. പരുത്തിക്ക് വില കൂടിയതും നൂലിന് ആനുപാതികമായി വില ലഭിക്കുന്നില്ല എന്നതുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. നൂല്‍ […]

News4media

ഭീഷണി ഉയര്‍ത്തി യമുനയിലെ ജലനിരപ്പ്

  ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ യമുനയിലെ ജലനിരപ്പ് വീണ്ടും അപകടരേഖയ്ക്കു മുകളിലെത്തി. രാവിലെ 205.75 മീറ്ററാണ് ഡല്‍ഹി റെയില്‍വേ പാലത്തിനു താഴെ ജലനിരപ്പ് രേഖപ്പെടുത്തിയത്. ജലനിരപ്പ് 206.7ലേക്ക് എത്തുന്ന സാഹചര്യം ഉണ്ടായാല്‍ സമീപവാസികള്‍ മാറണമെന്ന് അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ജലനിരപ്പ് തുടരുകയാണെന്ന് കേന്ദ്ര ജലകമ്മിഷന്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 10ന് 205.02 മീറ്ററായിരുന്നു ജലനിരപ്പ്. വളരെ പെട്ടെന്നു തന്നെ അപകടരേഖയായ 205.33 മീറ്ററിലേക്ക് എത്തി. ഹരിയാനയിലെ ഹത്നികുണ്ഡ് അണക്കെട്ടില്‍നിന്ന് തുറന്നുവിട്ട ജലം 36 മണിക്കൂറിനു […]

News4media

ഇ- ഗ്രാന്‍ഡുകള്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാര്‍ഥികളുടെ ഇ- ഗ്രാന്‍ഡുകള്‍ മുടങ്ങിയിട്ട് ഒരു വര്‍ഷം. ധനവകുപ്പ് ഫണ്ട് അനുവദിക്കാത്തതുകൊണ്ടാണ് ഗ്രാന്‍ഡുകള്‍ മുടങ്ങുന്നതെന്നാണ് ഒബിസി ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പിഎച്ച്ഡി വിദ്യാര്‍ഥികള്‍ക്ക് നല്‍കിവരുന്ന ഒഇസി ഗ്രാന്‍ഡ് മുടങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുകയാണ്. മുഴുവന്‍ സമയ ഗവേഷകര്‍ക്ക് മറ്റ് ജോലികള്‍ക്ക് പോകാന്‍ കഴിയാത്തതിനാല്‍ ജീവനോപാധിയായി കൂടിയാണ് ഗ്രാന്‍ഡ് നല്‍കുന്നത്. തുടര്‍ച്ചയായി ഗ്രാന്‍ഡ് മുടങ്ങിയതോടെ പഠനത്തിനൊപ്പം പലരുടെയും ജീവിതവും വഴിമുട്ടി. ഓഫീസുകളുമായി ബന്ധപ്പെടുമ്പോഴും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. സര്‍ക്കാര്‍ ആവശ്യത്തിന് ഫണ്ട് […]

July 22, 2023
News4media

ആശിഷ് ജെ.ദേശായി ഹൈക്കോടതി ചീഫ് ജസ്റ്റിസ്

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആശിഷ് ജെ.ദേശായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ രാജ്ഭവനിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരും പങ്കെടുത്തു. ഗുജറാത്ത് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു എ.ജെ.ദേശായി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്.വി.ഭട്ടി സുപ്രീം കോടതി ജഡ്ജിയായ പോയ ഒഴിവിലാണ് ദേശായിയെ നിയമിച്ചത്. കേരള ഹൈക്കോടതിയുടെ 38-ാം ചീഫ് ജസ്റ്റിസാണ് ദേശായി. സുപ്രീം കോടതിയിലേക്കു സ്ഥാനക്കയറ്റം ലഭിച്ചില്ലെങ്കില്‍ അടുത്തവര്‍ഷം ജൂലൈ 4നു വിരമിക്കും. […]

News4media

‘അപകടം ഏത് സമയത്തും പ്രതീക്ഷിക്കുന്നു’: ബാലചന്ദ്രകുമാര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ പ്രധാന സാക്ഷിയായ ബാലചന്ദ്ര കുമാര്‍. കോടതിയില്‍ ദിലീപ് തെറ്റായ വിവരങ്ങള്‍ നല്‍കി. ദിലീപിന്റെ അഭിഭാഷകന്‍ വിചാരണ ബോധപൂര്‍വ്വം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിച്ചത്. ചികിത്സ നിഷേധിക്കാനായിരുന്നു ശ്രമം. തനിക്കെതിരെ ഇപ്പോഴും ഭീഷണിയുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. കേസില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രതികരിച്ചു. കേസില്‍ നാല്‍പ്പത് ദിവസം വിസ്തരിച്ചു. പറയാനുള്ളത് പൂര്‍ണ്ണമായും കോടതിയില്‍ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് വിസ്താരം പൂര്‍ത്തിയാക്കിയതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ‘ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തില്‍ വെച്ചായിരുന്നു വിസ്താരം നടത്തിയത്. […]

News4media

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

വാഷിങ്ടണ്‍ ഡിസി: വിഖ്യാത നടന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. 1949 മാര്‍ച്ച് 28ന് കലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈന്‍ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ല്‍ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈന്‍ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1972ല്‍ പുറത്തിറങ്ങിയ പിയര്‍ പൗലോ പാസോളിനിയുടെ അവാര്‍ഡ് നേടിയ ചിത്രം ദ് സെഞ്ച്വറി ടെയില്‍സ്, റിച്ചാര്‍ഡ് ബല്‍ദൂച്ചിയുടെ ലോദര്‍ ഡെസ് ഫേവ്‌സ്, എസ്‌കേപ് […]

News4media

കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് സോണിയാഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയെ കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് എത്തിക്കാന്‍ നീക്കം. അടുത്ത വര്‍ഷം ഏപ്രിലില്‍ കര്‍ണാടകയില്‍ നാല് രാജ്യസഭ സീറ്റുകള്‍ ഒഴിവ് വരുന്ന സാഹചര്യത്തിലാണ് സോണിയയെ മത്സരിപ്പിക്കാനുള്ള നീക്കം കോണ്‍ഗ്രസ് നടത്തുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ എത്തിയ സോണിയ ഗാന്ധിയോട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇക്കാര്യം സംസാരിച്ചു. നിലവില്‍ റായ്ബറേലിയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് സോണിയ. സോണിയക്ക് പകരം റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. കര്‍ണാടകയില്‍ കോണ്‍ഗ്രസിന് മൂന്ന് സീറ്റ് വരെ രാജ്യസഭയിലേക്ക് വിജയിപ്പിച്ചെടുക്കാനാവും. […]

News4media

ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കൃത്യസമയത്ത് ജോലിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശം. വിദ്യാഭ്യാസ റീജ്യണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ അഞ്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ് ഡ്യൂട്ടി സമയത്ത് ഓഫീസില്‍ ഹാജരാകാതിരുന്നത്. മന്ത്രിയുടെ നിര്‍ദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓഫീസില്‍ ഹാജരായില്ല എന്ന് കണ്ടെത്തിയത്. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിധുന്‍, സുജികുമാര്‍, അനില്‍കുമാര്‍, പ്രദീപ്, ജയകൃഷ്ണന്‍ എന്നിവര്‍ ഹാജരായിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ചെങ്ങന്നൂര്‍ ആര്‍ഡിഡി ഓഫീസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റില്‍ […]

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.