ഡെങ്കിപ്പനി വീണ്ടും പിടിമുറുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനിടെ ഡെങ്കിപ്പനി കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ ദിവസം മാത്രം 111 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ എറണാകുളത്താണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. 29 പേര്‍. കൊല്ലത്ത് 28 പേരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കഴിഞ്ഞദിവസം മരിച്ചു.

ജൂലൈ 20-ന് 102 പേരിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉള്ളത് എറണാകുളത്തും കോഴിക്കോടുമാണ്. 27 പേര്‍ വീതം. ജൂലൈ 19-ന് 112 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. എറണാകുളത്ത് 35-ഉം, പാലക്കാട് 18-ഉം പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ഇതുവരെ ആകെ 1982 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 13 പേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായും ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ സ്ഥിരീകരിക്കുന്നു.

സംസ്ഥാനത്ത് നിലവില്‍ മഴ തുടര്‍ച്ചയായി പെയ്യാത്തതും പകല്‍ വെയില്‍ കനക്കുന്നതും കൊതുക് വളരാന്‍ അനുകൂല സാഹചര്യമാവുന്നുണ്ട് എന്നാണ് നിരീക്ഷണം. അനുകൂല സാഹചര്യത്തില്‍ കൊതുക് പെരുകുന്നത് ഡെങ്കിപ്പനി വ്യാപനത്തിനും കാരണമാവുന്നു.

 

spot_imgspot_img
spot_imgspot_img

Latest news

ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രിച്ചു; ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ന്യൂ​ഡ​ൽ​ഹി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽതി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് 18 പേ​ർ മ​രി​ച്ച...

ആലുവയില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍

കൊച്ചി: ആലുവയില്‍ നിന്ന് ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ ഇതര...

കുംഭമേളക്കിടെ വീണ്ടും തീപിടുത്തം; നിരവധി ടെന്റുകൾ കത്തി നശിച്ചു

ലഖ്‌നൗ: കുംഭമേളക്കിടെയുണ്ടായ തീപിടുത്തത്തിൽ നിരവധി ടെന്റുകൾ കത്തി നശിച്ചു. സെക്ടർ 18,...

കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലത്ത് ചെക് ഡാമിൽ പതിനഞ്ച് വയസുകാരി മുങ്ങിമരിച്ചു. കോതമംഗലം കോഴിപ്പിള്ളി...

ക്രിസ്മസ്-പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പ്; സിപിഎം ലോക്കൽ കമ്മറ്റി അം​ഗം അറസ്റ്റിൽ

കൊല്ലം: ക്രിസ്മസ്- പുതുവർഷ ബംപർ ലോട്ടറി തട്ടിപ്പിൽ സിപിഎം ലോക്കൽ കമ്മറ്റി...

Other news

പോട്ട ബാങ്ക് കവർച്ച; പ്രതി മലയാളിയെന്ന് പോലീസ്

തൃശ്ശൂര്‍: ചാലക്കുടി പോട്ട ഫെഡറല്‍ ബാങ്കിൽ കവര്‍ച്ച കേസിൽ പ്രതി മലയാളിയെന്നു...

ബലാത്സംഗക്കേസ്; യൂട്യൂബര്‍ പിടിയിൽ

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂരിലെ സൗത്ത്...

പാലക്കാട് ജില്ലാ ആശുപത്രിയിൽ വൻ തീപിടുത്തം: രോഗികൾ രക്ഷപെട്ടത് ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിലൂടെ

പാലക്കാട് ജില്ലാ ആശുപത്രിയിൽ സ്ത്രീകളുടെ വാർഡിനോട് ചേർന്നുള്ള മുറിയിൽ വൻ തീപിടുത്തം....

പ്രധാനമന്ത്രിയെ വിമർശിച്ച് കാർട്ടൂൺ; വികടൻ ഡോട്ട് കോം ബ്ലോക്ക് ചെയ്ത് കേന്ദ്ര സർക്കാർ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് മുഖചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ തമിഴ്...

Related Articles

Popular Categories

spot_imgspot_img