web analytics

‘എന്നാൽ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ, സപ്ലൈകോയിൽ, വരും, ദൃശ്യങ്ങളെടുക്കും, ദാരിദ്ര്യം നാടിനെ അറിയിക്കും’; ശ്രീറാമിനെ വെല്ലുവിളിച്ച്‌ രാഹുല്‍ മാങ്കൂട്ടത്തില്‍

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്ന സര്‍ക്കുലറില്‍ പ്രതികരിച്ച്‌ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്ന് പറഞ്ഞ സിഎംഡി ശ്രീറാം വെങ്കിട്ടരാമനെ രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിക്കുന്നു.

‘എന്നാല്‍ അതൊന്നു കാണണമല്ലോ ശ്രീറാം സാറെ….സപ്ലൈക്കോയില്‍ വരുകയും ചെയ്യും, ദൃശ്യങ്ങള്‍ എടുക്കുകയും ചെയ്യും, സപ്ലൈക്കോയിലെ ദാരിദ്ര്യം നാടിനെ അറിയിക്കുകയും ചെയ്യും….പാക്കലാം…!’. രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഇതിനെത്തുടർന്ന് യൂത്ത് കോൺഗ്രസ് പ്രാവർത്തകർ വയനാട്ടിൽ സപ്ലൈകോയിലെത്തി. ഇതിൻെറ വീഡിയോയും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. കടയിലെത്തി എന്തൊക്കെ സാധനങ്ങളാണ് ഉള്ളതെന്ന് തിരക്കിയ രാഹുൽ തുടർന്ന് ശ്രീറാമിനെ ശക്തമായി വിമർശിച്ചു. ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് സർക്കുലർ ഇറക്കുന്നതിനു പകരം ആളുകൾക്ക് ജീവിക്കാൻ ആവശ്യമായ സാധനങ്ങൾ എത്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.’ ദൃശ്യങ്ങൾ പകർത്താൻ പാടില്ല എന്ന് പറഞ്ഞാൽ, ശ്രീറാമിന്റെ ജീവിത പങ്കാളി കലക്ടറായിരിക്കുന്ന സ്ഥലത്തുതന്നെ വന്നിട്ട് ദൃശ്യങ്ങൾ പകർത്തും”. രാഹുൽ പറഞ്ഞു.

സപ്ലൈകോ വില്‍പ്പന ശാലകളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ അനുവദിക്കരുതെന്നാണ് സര്‍ക്കുലര്‍. സ്ഥാപനം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച്‌ ജീവനക്കാര്‍ അഭിപ്രായ പ്രകടനം നടത്തരുതെന്നും സിഎംഡി ശ്രീറാം വെങ്കിട്ടരാമന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറിലുണ്ട്.
വിവിധ വില്‍പ്പന ശൃംഖലകളുമായി മത്സരമുള്ളതിനാല്‍ വാണിജ്യതാല്‍പ്പര്യം സംരക്ഷിക്കാനെന്ന പേരിലാണ് വിലക്ക്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന ക്വാസറുകൾ’ കണ്ടെത്തി നാസ

ബഹിരാകാശത്ത് വൻ കണ്ടെത്തൽ! കോടിക്കണക്കിന് വർഷങ്ങളായി മറഞ്ഞുകിടന്ന 77 അപൂർവ ‘ചുവന്ന...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

Related Articles

Popular Categories

spot_imgspot_img