ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

വാഷിങ്ടണ്‍ ഡിസി: വിഖ്യാത നടന്‍ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈന്‍. 1949 മാര്‍ച്ച് 28ന് കലിഫോര്‍ണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈന്‍ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ല്‍ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈന്‍ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്.

നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 1972ല്‍ പുറത്തിറങ്ങിയ പിയര്‍ പൗലോ പാസോളിനിയുടെ അവാര്‍ഡ് നേടിയ ചിത്രം ദ് സെഞ്ച്വറി ടെയില്‍സ്, റിച്ചാര്‍ഡ് ബല്‍ദൂച്ചിയുടെ ലോദര്‍ ഡെസ് ഫേവ്‌സ്, എസ്‌കേപ് ടു ദ് സണ്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. 1984ല്‍ കനേഡിയന്‍ ഡ്രാമയായ ‘ദ് ബേ ബോയ്’ എന്ന ചിത്രത്തിലും വേഷമിട്ടു. 1988ല്‍ ഹെമിങ് വേ എന്ന മിനി സീരിസിലും അഭിനയിച്ചു.

ചാര്‍ളി, ആര്‍തര്‍, ജൂലിയന്‍ റോണറ്റ് എന്നിവരാണ് മക്കള്‍. മിഷേല്‍, ഗെരാള്‍ഡിന്‍, വിക്ടോറിയ, ജെയ്ന്‍, ആനറ്റ്, ഈഗന്‍, ക്രിസ്റ്റഫര്‍ എന്നിവര്‍ സഹോദരങ്ങളാണ്.

 

spot_imgspot_img
spot_imgspot_img

Latest news

കടുവ ആക്രമണത്തിൽ സ്ത്രീയുടെ മരണം; അടിയന്തര ധനസഹായം കൈമാറി

മൃതദേഹം ഛിന്നഭിന്നമായ നിലയിലാണ് കണ്ടെത്തിയത് മാനന്തവാടി: കടുവ ആക്രമണത്തിൽ മരിച്ച സ്ത്രീയുടെ കുടുംബത്തിന്...

വിവാഹാഘോഷത്തിനിടെ കാറിൽ അഭ്യാസപ്രകടനം; നവവരനടക്കം ഏഴുപേർ പിടിയിൽ, അഞ്ചു വാഹനങ്ങൾ പിടികൂടി

വാഹനാഭ്യാസ റീല്‍സ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു കോഴിക്കോട്: വിവാഹാഘോഷത്തിനിടെ അപകടകരമായ രീതിയിൽ കാറോടിച്ച...

നരഭോജി കടുവയെ പിടികൂടാൻ തീവ്രശ്രമം; നാല് ഡിവിഷനുകളില്‍ നിരോധനാജ്ഞ

പഞ്ചാരക്കൊല്ലിയിലെ ബേസ് ക്യാംപിലേക്ക് ബത്തേരിയില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘമെത്തും കല്‍പ്പറ്റ: വയനാട്ടിലിറങ്ങിയ നരഭോജി...

ചർച്ച പരാജയം; തിങ്കളാഴ്ച മുതൽ റേഷൻ കടകൾ അടച്ചിടും

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കമ്മീഷന്‍ വര്‍ധിപ്പിക്കാന്‍ ആകില്ലെന്ന് മന്ത്രിമാർ തിരുവനന്തപുരം: തിങ്കളാഴ്ച...

വയനാട്ടിൽ കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു: മൃതദേഹം ചിന്നഭിന്നമാക്കിയ നിലയിൽ

സംസ്ഥാനത്ത് കടുവ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടു. മാനന്തവാടി പഞ്ചാര കൊല്ലി പ്രിയദർശനി...

Other news

ന്യൂയോർക്കിൽ ഡപ്യൂട്ടി കമ്മീഷണറായി മലയാളി; ഇടുക്കി ഇരട്ടയാർ സ്വദേശി ഇനി യുഎസിലെ ഏറ്റവും വലിയ കറക്ഷണൽ സംവിധാനത്തിന്റെ അമരത്ത്

അമേരിക്കയിലെ ന്യൂയോർക്ക് ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷനിലെ ഡെപ്യൂട്ടി കമ്മീഷനറായി ഇടുക്കി സ്വദേശി...

മഹാകുംഭമേളയിൽ പുണ്യസ്നാനം നടത്തി; പിണ്ഡബലിയിട്ടു; സന്യാസം സ്വീകരിച്ച് ബോളിവുഡ് നടി മമത കുൽക്കർണി

പ്രയാഗ്‍രാജ്: പ്രശസ്ത ബോളിവുഡ് നടി മമത കുൽക്കർണി സന്യാസം സ്വീകരിച്ചു. മഹാകുംഭമേളയിൽ...

25.01.2025. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി; ലഭിക്കുക 3200 രൂപ കോട്ടയത്ത്...

ചികിത്സ തേടിയത് കടുത്ത തലവേദനയ്ക്ക്; കണ്ടെത്തിയത് ആന്തരിക രക്തസ്രാവം ; ഷാഫിയുടെ നില അതീവ ​ഗുരുതരമായി തുടരുന്നു

കൊച്ചി: സംവിധായകൻ ഷാഫിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് എറണാകുളത്തെ...

കൊല്ലം കോർപ്പറേഷൻ ഭരണം; മാറികൊടുക്കാൻ തയ്യാറാവാതെ മേയർ; സി.പി.എമ്മിനെതിരെ വിമർശനവുമായി സി.പി.ഐ

കൊല്ലം: കൊല്ലത്ത് സിപിഎം – സിപിഐ തർക്കം. കോർപ്പറേഷനിലെ മേയർ പദവി...
spot_img

Related Articles

Popular Categories

spot_imgspot_img