web analytics

യുവാവിന് ആൾക്കൂട്ടമർദ്ധനം; കൊടും ക്രിമിനലായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയും പിടിയിൽ

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിക്കു സമീപം യുവാവിന് മർദനമേറ്റ സംഭവത്തില്‍ രണ്ടു പ്രതികൾ പിടിയിൽ. കൊടും ക്രിമിനലായ കടയ്ക്കാവൂർ സ്വദേശി അജിത്തും കൂട്ടാളിയുമാണ് പിടിയിലായത്.

കഴിഞ്ഞ വെള്ളിയാഴ്ച മെഡിക്കല്‍ കോളജ് ഗൈനക്കോളജി ഒപിക്ക് സമീപമായിരുന്നു സംഭവം. ഒരുപറ്റം ആളുകള്‍ ചേര്‍ന്ന് യുവാവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങളില്‍ പുറത്ത് വന്നിട്ടുണ്ട്.

വിളപ്പില്‍ശാല സ്വദേശി അനന്തുവിനാണ് കഴിഞ്ഞ ദിവസം ക്രൂര മര്‍ദനമേറ്റത്. മര്‍ദനത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തു വരികയും മര്‍ദമേറ്റ അനന്തു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

ഒരു പ്രതി ഇപ്പോഴും ഒളിവിലാണ്, ഇയാള്‍ക്കുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അതേസമയം അനന്തുവുമായുണ്ടായ വാക്കുതർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

 

 

 

Read Also:ഇരയായത് ശാരീരികവും മാനസികവുമായ പീഡനങ്ങൾക്ക്; ഇപ്പോഴെനിക്ക് ഡിപ്രഷൻ എന്ന വാക്ക് തന്നെ അറിയില്ല; നടി രചന നാരായണൻ കുട്ടിയുടെ തുറന്നു പറച്ചിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img