web analytics

മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ചു; ചോദ്യം ചെയ്തവർക്കു നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; പ്രതികൾ പിടിയിൽ

കോട്ടയം: മാതാപിതാക്കൾക്കൊപ്പം നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ കടന്നുപിടിച്ച പ്രതികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി കുറിച്ചി സ്വദേശി അരുൺ ദാസ്, പെരുന്ന സ്വദേശി ബിലാൽ മജീദ്, ഫാത്തിമപുരം സ്വദേശി അഫ്സൽ സിയാദ് എന്നിവരാണ് അറസ്റ്റിലായത്.

 

ഞായറാഴ്ച രാത്രി എട്ടരക്ക് റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാതാപിതാക്കൾക്കൊപ്പം നടന്ന് പോവുകയായിരുന്ന പെൺകുട്ടിക്ക് നേരെയായിരുന്നു അതിക്രമം. പെൺകുട്ടിയെ അരുൺ ദാസ് കടന്ന് പിടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത മാതാപിതാക്കൾക്ക് നേരെ ബിലാൽ പെപ്പർ സ്പ്രേ പ്രയോഗിച്ചു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും നാട്ടുകാർക്ക് നേരെ അഫ്സൽ സിയാദും പെപ്പർ സ്പ്രേ പ്രയോഗിച്ച് രക്ഷപ്പെട്ടു.

തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ ചങ്ങനാശേരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി, തൃക്കൊടിത്താനം, ചിങ്ങവനം സ്റ്റേഷനുകളിൽ വേറെയും കേസുകളിൽ പ്രതികളാണ് മൂന്ന് പേരുമെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പെൺകുട്ടിയും കുടുംബവും തിരിച്ചറിഞ്ഞിട്ടുണ്ട്.

 

 

Read Also:വാക്ക് അല്ലേ മാറ്റാൻ പറ്റൂ; മന്ത്രി ഗണേശ്‌കുമാർ വാക്ക് പാലിച്ചില്ലെന്ന് ഡ്രൈവിംഗ് സ്കൂൾ ഉടമകൾ; വീണ്ടും സമരത്തിലേക്കോ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img