News4media TOP NEWS
വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

അക്ഷയതൃതീയ മെയ് 10ന്; ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരും; സ്വർണത്തിൻ്റെ പോക്ക് അത്ര ശരിയല്ലെന്ന് വിദഗ്ദർ; സ്വർണോത്സവത്തിന് മുമ്പ് വില 60,000 കടക്കുമോ? ആശങ്കകൾക്കിടയിലും ബുക്കിംഗ് തുടങ്ങി ജ്വല്ലറികൾ

അക്ഷയതൃതീയ മെയ് 10ന്; ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരും; സ്വർണത്തിൻ്റെ പോക്ക് അത്ര ശരിയല്ലെന്ന് വിദഗ്ദർ; സ്വർണോത്സവത്തിന് മുമ്പ് വില 60,000 കടക്കുമോ? ആശങ്കകൾക്കിടയിലും ബുക്കിംഗ് തുടങ്ങി ജ്വല്ലറികൾ
April 28, 2024

കൊച്ചി: അക്ഷയതൃതീയ മെയ് 10ന്. ഇക്കുറി സ്വർണം വാങ്ങാൻ കാണം വിൽക്കേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു.ആഗോള വിപണിയുടെ ചുവട് പിടിച്ച് സ്വർണ വില കുതിക്കുകയാണ്. ഇന്നലെ സംസ്ഥാനത്ത് സ്വർണ വില പവന് 160 രൂപ വർദ്ധിച്ച് 53,480 രൂപയിലെത്തി. ഗ്രാമിന്റെ വില 20 രൂപ കൂടി 6,685 രൂപയായി. വെള്ളിയാഴ്ച സ്വർണം പവന് 53,320 രൂപയിലായിരുന്നു.ഇപ്പോഴത്തെ വിലയിൽ സ്വർണം വാങ്ങുമ്പോൾ പവന് 58,000 രൂപയിലധികം ഉപഭോക്താക്കൾ മുടക്കേണ്ടി വരും.

സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വർണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതൽ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളിൽ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, മികച്ച കളക്ഷനുകളാണ് അക്ഷയതൃതീയ ദിനത്തിൽ കാത്തിരിക്കുന്നത്. സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് 1,500 കിലോ സ്വർണാഭരണ വിൽപ്പനയാണ് കേരളത്തിൽ നടക്കാറുള്ളത്. പ്രധാനമായും സ്വർണ വിഗ്രഹം, സ്വർണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, മൂകാംബികയിൽ പൂജിച്ച ലോക്കർ, ഗുരുവായൂരപ്പൻ ലോക്കറ്റുകൾ എന്നിവയ്ക്കും ഉയർന്ന ഡിമാൻഡ് ഉണ്ട്
വിപുലമായി ആഘോഷിക്കാൻ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ തീരുമാനിച്ചു. കേരളത്തിലെ എല്ലാ സ്വർണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തിൽ പങ്കാളികളാകും.
ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, കോയിനുകൾ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണം വാങ്ങുന്ന തിരക്കൊഴിവാക്കുന്നതിനു വേണ്ടി അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷത്തിലധികം കുടുംബങ്ങൾ അക്ഷയതൃതീയ ദിനത്തിൽ സ്വർണ്ണ വ്യാപാര മേഖലയിലേക്ക് എത്തും എന്നാണ് പ്രതീക്ഷ

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ഒഴിഞ്ഞുവെങ്കിലും അമേരിക്കയിലെ സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങളാണ് ഇപ്പോൾ സ്വർണത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നത്.

കഴിഞ്ഞ മാസം നാണയപ്പെരുപ്പം കുത്തനെ കൂടിയതോടെ അമേരിക്ക വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നാണ് വിലയിരുത്തൽ. അമേരിക്കയിലെ പ്രമുഖ ബാങ്കായ റിപ്പബ്ലിക്ക് ഫസ്റ്റ് ബാങ്കിന് കഴിഞ്ഞദിസവമാണ് പൂട്ടുവീണത്.ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സ്വര്‍ണ വില വരും ദിവസങ്ങളിലും ഉയരുമെന്ന് വിദഗ്ദ്ധര്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. സമീപ ഭാവിയില്‍ തന്നെ സ്വര്‍ണ വില പവന് ഒരു ലക്ഷത്തിന് മുകളില്‍ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.

സിഎന്‍ബിസി ആവാസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ആകുമ്പോഴേക്കും സ്വര്‍ണ വില പത്ത് ഗ്രാമിന് 1,68,000 രൂപയായി ഉയരുമെന്ന് വിഘ്‌നഹര്‍ത്ത ഗോള്‍ഡിന്റെ മഹേന്ദ്ര ലൂനിയ പറഞ്ഞിരുന്നു.ഇതെല്ലാം ശരിവയ്ക്കുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

Related Articles
News4media
  • India
  • News
  • News4 Special

‘കവച്’ ട്രയൽ റൺ വൻവിജയം; വന്ദേഭാരത് എക്സ്പ്രസ്സ് ഇനി ബുള്ളറ്റ് ട്രെയിൻ വേഗതയിൽ കുതിക്കും...

News4media
  • Kerala
  • News4 Special
  • Top News

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസ...

News4media
  • Kerala
  • News
  • Top News

അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ

News4media
  • Featured News
  • Kerala
  • News

അനിശ്ചിതത്വങ്ങൾക്ക് വിരാമം: സംസ്ഥാനത്ത് ഇന്നുമുതൽ പൂർണ്ണതോതിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും, കെട്ടിക...

News4media
  • Kerala
  • News4 Special
  • Top News

ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി; മറ്റു തടവുകാരെ ജയിൽ മാറ്റി

News4media
  • Kerala
  • News
  • Top News

വില കൂടിയിട്ടും തിരക്ക് കുറഞ്ഞില്ല; അക്ഷയ തൃതീയക്ക് വിറ്റു പോയത് 1,500 കിലോ സ്വർണം, വില്പനയിൽ വൻ വർധ...

News4media
  • Kerala
  • News
  • News4 Special

കേരളത്തിൽ നാളെ സ്വർണ വില കൂടിയാലും കുറഞ്ഞാലും ആയിരം കോടിയുടെ കച്ചവടം നടക്കും

News4media
  • Kerala
  • News

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ചത്  മാനേജര്‍; മോഷണം പോയത് 8 ലക്ഷം രൂപ വിലയുള്ള ആ...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.