web analytics

‘കവച്’ ട്രയൽ റൺ വൻവിജയം; വന്ദേഭാരത് എക്സ്പ്രസ്സ് ഇനി ബുള്ളറ്റ് ട്രെയിൻ വേഗതയിൽ കുതിക്കും !

അതീവ സുരക്ഷാ സംവിധാനമായ, ഇന്ത്യയുടെ സ്വന്തം ടെക്നോളജിയിൽ വികസിപ്പിച്ച ‘കവച്’ ട്രയൽ റൺ വന്ദേഭാരതിൽ വിജയകരമായി പരീക്ഷിച്ചു റെയിൽവേ. റെയിൽവേ ബോർഡ് ചെയർപേഴ്‌സണും സിഇഒയുമായ ജയ വർമ സിൻഹയും നോർത്ത് സെൻട്രൽ, നോർത്തേൺ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും ചൊവ്വാഴ്ച പൽവാളിനും വൃന്ദാവനുമിടയിലുള്ള വന്ദേ ഭാരത് ട്രെയിനിൽ ‘റെയിൽവേ കവാച്ച്’ ട്രയൽ പരിശോധിച്ചു. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ ഓടുന്ന എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനിൽ നടത്തിയ പരീക്ഷണം വിജയകരമായതായി റയിൽവേ അറിയിച്ചു. ഇതോടെ ഇനി കൂടുതൽ വേഗതയിൽ വന്ദേഭാരതിൽ സഞ്ചരിക്കാനാവും.

രാവിലെ 9.15ന് പല്‌വാൾ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച ട്രയൽ റൺ വൃന്ദാവൻ സ്റ്റേഷനിൽ അവസാനിച്ചു. നോർത്ത് സെൻട്രൽ റെയിൽവേ ജനറൽ മാനേജർ, നോർത്തേൺ റെയിൽവേ ജനറൽ മാനേജർ, ദേശീയ തലസ്ഥാന മേഖലയുടെ പ്രിൻസിപ്പൽ ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ, റെയിൽവേ ബോർഡ് പ്രിൻസിപ്പൽ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ആഗ്ര ഡിവിഷണൽ റെയിൽവേ മാനേജർ എന്നിവരും മറ്റ് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരും ട്രയൽ റണ്ണിൽ പങ്കെടുത്തു. എല്ലാ പാരാമീറ്ററുകളും കാര്യക്ഷമമായി പാലിച്ച ‘കവചിന്റെ ‘ വിജയകരമായ പ്രവർത്തനത്തിൽ സിൻഹ സന്തുഷ്ടനായതായി ട്രയൽസിൽ പങ്കെടുത്ത ഉദ്യോഗസ്ഥർ പറഞ്ഞു.

60 കിലോമീറ്റർ വേഗതയിൽ ഓടുമ്പോൾ, കവച സംവിധാനം ചുവന്ന സിഗ്നൽ കണ്ടെത്തി, ഏകദേശം 1,300 മീറ്റർ അകലെ ബ്രേക്കുകൾ യാന്ത്രികമായി പ്രയോഗിച്ചു ട്രെയിൻ നിർത്തിയതായി പരീക്ഷണത്തിൽ പങ്കെടുത്ത ഉദ്യോഗസ്ഥൻ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആൻഡ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയർ കുഷ് ഗുപ്തയുടെ മേൽനോട്ടത്തിൽ ആയിരുന്നു ട്രയൽ റൺ. ലോക്കോ പൈലറ്റിൻ്റെ യാതൊരു ഇടപെടലും കൂടാതെ ”കവച്’ സഹായത്തോടെ ട്രെയിൻ എല്ലാ വേഗത നിയന്ത്രണങ്ങളും പാലിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന്, പൽവാൽ-വൃദാവൻ റെയിൽവേ റൂട്ടിൽ ഛാട്ട സ്റ്റേഷന് സമീപമുള്ള ലൂപ്പ് ലൈനിൽ പ്രവേശിക്കാൻ ട്രെയിനിന് 30 കിലോമീറ്റർ വേഗത കുറയ്ക്കേണ്ടി വന്നു. അത് കൃത്യമായി ട്രെയിൻ തനിയെ ചെയ്തതായി അദ്ദേഹം അറിയിച്ചു. സിഗ്നലിന് ഒമ്പത് മീറ്റർ മുമ്പ് ട്രെയിൻ നിർത്തിയതായും ചെയർമാൻ ഉൾപ്പെടെ എല്ലാവരും സംതൃപ്തി പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

Read also: വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി;

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

Other news

വാതിലിൽ വൈദ്യുതി കണക്ട് ചെയ്ത് ക്രൂരത; മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം; വാതിൽ തുറന്നപ്പോൾ ഷോക്കേറ്റു; മീറ്ററിൽ നിന്ന് നേരിട്ട് കണക്ഷൻ

മഞ്ചവിളാകത്ത് വീട്ടമ്മയെയും കുട്ടികളെയും ഷോക്കടിപ്പിച്ച് കൊല്ലാൻ നീക്കം തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ മഞ്ചവിളാകത്ത്...

Related Articles

Popular Categories

spot_imgspot_img