web analytics

എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

സ്ത്രീധനമായി എസ്‌യുവി ഫോർച്യൂണർ കൊടുക്കാത്തതിൽ കലിപൂണ്ട യുവാവും ബന്ധുക്കളും യുവതിയെ വീടിന് പുറത്താക്കിയതായി പരാതി. യുവതിയെ മദ്യം കുടിക്കാനും മാംസ ഭക്ഷണം കഴിച്ചാലും നിർബന്ധിച്ചതായും സ്വകാര്യ ചിത്രങ്ങൾ ബന്ധുക്കൾക്കും കൂട്ടുകാർക്കും ഉൾപ്പെടെ അയച്ചുകൊടുത്തതായും യുവതി ആരോപിക്കുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ സ്ത്രീധന പീഡന നിയമം ചുമത്തി യുവാവിനും കുടുംബത്തിനും എതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിൽ വിവാഹിതരായ യുവാവും യുവതിയും സന്തോഷത്തിലാണ് കഴിഞ്ഞത്. B എന്നാൽ അടുത്തിടെ യുവാവും കുടുംബവും വലിയ കാർ വേണമെന്ന് നിരന്തരം തന്നെ നിർബന്ധിച്ചതായി യുവതി പരാതിയിൽ പറയുന്നു. വിവാഹത്തിനോടനുബന്ധിച്ച് 40 ലക്ഷം രൂപയുടെ വാഹനം യുവതിയുടെ വീട്ടുകാർ യുവാവിന് വാങ്ങി നൽകിയിരുന്നു. എന്നാൽ ഇതിന് പുറമെ മറ്റൊരു എസ്‌യുവി കൂടി വേണമെന്ന് യുവാവ് ആവശ്യപ്പെടുകയായിരുന്നു. ഇനിയൊരു കാർ കൂടി വാങ്ങി നൽകാനുള്ള ശേഷി തങ്ങൾക്കില്ലെന്നു യുവതിയുടെ കുടുംബം അറിയിച്ചതിന് പിന്നാലെ ക്രൂരമായ പീഡനമാണ് ആരംഭിച്ചതെന്ന് യുവതി പരാതിയിൽ പറയുന്നു. മദ്യം കുടിപ്പിക്കുകയും മാംസ ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഭർത്താവുമൊത്തുള്ള സ്വകാര്യ ചിത്രങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കും അയച്ചു കൊടുത്തതായും യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ യുവാവിനും കുടുംബത്തിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കാർ വേണമെന്ന് ആവശ്യപ്പെട്ട് വീടിനു പുറത്താക്കിയ യുവതി നിലവിൽ യുവതിയുടെ സ്വന്തം വീട്ടിലാണ്.

Read also: ഭൂമിയെ ലക്ഷ്യമാക്കി രാക്ഷസന്‍ സൗരജ്വാല വരുന്നു ! പതിനൊന്നു വര്‍ഷത്തെ സൗരചക്രത്തില്‍ വച്ചേറ്റവും വലുത് ; ഈ ദിവസങ്ങളിൽ ഭൂമിയിൽ റേഡിയോ സേവനങ്ങൾ തടസ്സപ്പെടും

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img