web analytics

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ചത്  മാനേജര്‍; മോഷണം പോയത് 8 ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ; മോഷണ വിവരം അറിഞ്ഞത് പണയം വെച്ചവർ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ എത്തിയപ്പോൾ

തിരുവനന്തപുരം:  കഴക്കൂട്ടത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സ്വര്‍ണാഭരണം മോഷ്ടിച്ച കേസില്‍ മാനേജര്‍ അറസ്റ്റില്‍.  കഴക്കൂട്ടം സ്വദേശി ബിബിന്‍ ബിനോയ്‌യാണ് പിടിയിലായത്. പണയം വെച്ച 121.16 ഗ്രാം സ്വര്‍ണം ഏപ്രില്‍ മാസത്തില്‍ പല ദിവസങ്ങളിലായി ലോക്കര്‍ തുറന്ന് പ്രതി മോഷ്ടിക്കുകയായിരുന്നു.  8 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ഉടമ ആഭരണങ്ങള്‍ തിരിച്ചെടുക്കാന്‍ വന്നപ്പോഴാണ് മോഷണം പോയ വിവരം അറിയുന്നത്.ബാങ്കിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ബാങ്ക് മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.  ബാങ്ക് അധികൃതര്‍ തന്നെ കഴക്കൂട്ടം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Read Also:ടൈറ്റാനിക് സിനിമയിൽ ക്യാപ്റ്റൻ എഡ്വേർഡ് സ്മിത്തിന്റെ വേഷം അവതരിപ്പിച്ച നടൻ ബെർണാഡ് ഹിൽ അന്തരിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img