web analytics

വില കൂടിയിട്ടും തിരക്ക് കുറഞ്ഞില്ല; അക്ഷയ തൃതീയക്ക് വിറ്റു പോയത് 1,500 കിലോ സ്വർണം, വില്പനയിൽ വൻ വർധന

കൊച്ചി: അക്ഷയ തൃതീയ ദിനമായ ഇന്നലെ സംസ്ഥാനത്ത് സ്വർണ വിലയിൽ രണ്ടു തവണയാണ് വർധനവ് രേഖപ്പെടുത്തിയത്. വില എത്ര കൂടിയാലും സ്വർണോത്സവത്തിന് ഒരു തരി പൊന്നു വാങ്ങണമെന്ന മലയാളിയുടെ മോഹം ഇനിയും അസ്തമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഗ്രാമപ്രദേശങ്ങളിലെ സ്വർണക്കടകളിൽ പോലും ആളുകളുടെ കുത്തൊഴുക്കായിരുന്നു. സ്വർണ വില ഉയർന്ന് നിന്നിട്ടും അക്ഷയ തൃതീയ ദിനത്തിന് മികച്ച പ്രതികരണമാണ് കേരളത്തിലെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ചതെന്ന് വ്യാപാരികൾ പ്രതികരിച്ചു.

ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ, ഡയമണ്ട് ആഭരണങ്ങൾ, നാണയങ്ങൾ, ബാറുകൾ എന്നിവക്കായിരുന്നു ഏറെയും ആവശ്യക്കാരെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ ദേശീയ ഡയറക്ടർ എസ്.അബ്ദുൽ നാസർ പറഞ്ഞു. 18 കാരറ്റ് ആഭരണങ്ങൾക്കും ഡിമാൻഡ് വലിയതോതിൽ ഉയർന്നിട്ടുണ്ട്. കേരളത്തിൽ സാധാരണ 250 കിലോ സ്വർണമാണ് പ്രതിദിനം വിൽക്കുന്നത്. ഇന്നലെ അക്ഷയ തൃതീയ ദിനത്തിൽ അത് 1,500 കിലോ ആയി ഉയർന്നെന്നാണ് പ്രാഥമിക കണക്കുകൾ. കഴിഞ്ഞ വർഷത്തെ അക്ഷയ തൃതീയ ദിനത്തിലെ കച്ചവടത്തെക്കാൾ അഞ്ചു മുതൽ ഏഴ് വരെ ശതമാനം വ്യാപാര തോത് ഉയർന്നതായാണ് റിപ്പോർട്ടുകൾ. അക്ഷയതൃതീയ ദിനത്തിൽ ഇന്ത്യ ഒട്ടാകെ 20 മുതൽ 23 ടൺ വരെ സ്വർണം വിറ്റെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് ഒരു വർഷത്തിനിടെ 1,125 രൂപയുടെ വർധനയാണ് ഒരു ഗ്രാം സ്വർണത്തിൽ രേഖപ്പെടുത്തിയത്. പവന് 9,000 രൂപയുടെ വർധനയും ഉണ്ടായി. എന്നാൽ സ്വർണാഭരണ ശാലകളുടെ ഓഫറുകളും മുൻകൂർ ബുക്കിംഗ് സൗകര്യവുമെല്ലാം പ്രയോജനപ്പെടുത്തി ആളുകൾ സ്വർണം വാങ്ങാനെത്തിയതാണ് അക്ഷയ തൃതീയ ദിനത്തിൽ വിൽപ്പന ഉയർത്തിയത്. ഇന്നലെ രാത്രി വൈകിയും സ്വർണകടകൾ തുറന്ന് പ്രവർത്തിച്ചിരുന്നു.

 

Read Also: അക്ഷയ തൃതീയ കഴിഞ്ഞു, സ്വർണത്തിന് ഒരു തരി വില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

Read Also: എന്തു ചെയ്തിട്ടും പച്ചപിടിക്കാത്ത പാക്കിസ്ഥാൻ, ഒടുവിൽ കഞ്ചാവ് കൃഷിക്കിറങ്ങുന്നു; ലക്ഷ്യം കയറ്റുമതി തന്നെ; ഇത്തവണയെങ്കിലും രക്ഷപ്പെടുമോ എന്തോ

Read Also: ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; 3ഡി പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരം; ഇനി 97 ശതമാനവും പുനരുപയോഗിക്കാം

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

Related Articles

Popular Categories

spot_imgspot_img