News4media TOP NEWS
ഒൻപത് പുതിയ റാപ്പിഡ് റെസ്പോണ്‍സ് ടീമുകള്‍; വന്യജീവി സംഘര്‍ഷം ലഘൂകരിക്കാന്‍ നടപടിയുമായി സർക്കാർ ഗുണ്ടാബന്ധത്തിനു പുറമേ വട്ടിപ്പലിശ, ഭൂമിക്കച്ചവടം, പരാതികൾ സ്‌റ്റേഷനു പുറത്ത് ഒത്തുതീർപ്പാക്കൽ; അവിഹിതമാർഗങ്ങളിലൂടെ പണം സമ്പാദിക്കുന്നത് അമ്പതിലേറെ പോലീസുകാർ; പത്തോളം ഡിവൈ.എസ്.പിമാരടങ്ങുന്ന പോലീസ് മാഫിയ നിരീക്ഷണത്തിൽ മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം അബുദാബി ബാങ്കിലെ അക്കൗണ്ട് വീണാ വിജയന്റേത് തന്നെ, ഐ ടി റിട്ടേൺ പരിശോധിക്കണമെന്ന് ഷോൺ ജോർജ്

നാലാം തവണയും ഓപ്പണ്‍ കിരീടം സ്വന്തമാക്കി നൊവാക്

നാലാം തവണയും ഓപ്പണ്‍ കിരീടം സ്വന്തമാക്കി നൊവാക്
September 11, 2023

ന്യൂയോര്‍ക്ക്: സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണ്‍ കിരീടം. പുരുഷ സിംഗിള്‍സ് ഫൈനലില്‍ ഡാനിയല്‍ മെദ്വദേവിനെ പരാജയപ്പെടുത്തി. താരത്തിന്റെ നാലാം യുഎസ് ഓപ്പണ്‍ കിരീടമാണിത്. 24-ാം ഗ്രാന്‍ഡ് സ്ലാം വിജയത്തോടെ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോര്‍ഡില്‍ ജോക്കോ ഓസ്‌ട്രേലിയന്‍ വനിതാ താരം മാര്‍ഗരെറ്റ് കോര്‍ട്ടിനൊപ്പമെത്തി.

യുഎസ് ഓപ്പണിലെ പത്താം ഫൈനലില്‍ റഷ്യയുടെ ദാനില്‍ മെദ്വദേവിനെ 6-3,7-6,6-3 എന്ന സ്‌കോറിനാണു ജോക്കോ കീഴടക്കിയത്. 2021ലെ ഫൈനലില്‍ ഇരുവരും ഇവിടെ ഏറ്റുമുട്ടിയപ്പോള്‍ മെദ്വദേവിനായിരുന്നു ജയം. യുഎസ് ഓപ്പണ്‍ വിജയിക്കുന്ന പ്രായം കൂടിയ പുരുഷ താരമാണ് ജോക്കോവിച്ച്. സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷതാരമാണ് ജോക്കോവിച്ച്. 22 കിരീടം നേടിയ റാഫേല്‍ നഡാലാണ് തൊട്ടുപിന്നില്‍. റോജര്‍ ഫെഡററാണ് മൂന്നാം സ്ഥാനത്ത്.

റോജര്‍ ഫെഡറര്‍ കഴിഞ്ഞ വര്‍ഷമാണു ടെന്നിസില്‍നിന്നു വിരമിച്ചത്. അടുത്ത വര്‍ഷം കരിയര്‍ അവസാനിപ്പിക്കുമെന്നാണ് റാഫേല്‍ നദാലിന്റെ നിലപാട്. കരിയര്‍ ഇനിയും ബാക്കിയുള്ള ജോക്കോവിച്ച്, മാര്‍ഗരെറ്റ് കോര്‍ട്ടിനെയും മറികടന്ന് ഗ്രാന്‍ഡ് സ്ലാമുകളില്‍ മുന്നേറുമെന്ന് ഉറപ്പാണ്.

പെലെയുടെ റെക്കോര്‍ഡ് മറികടന്ന് നെയ്മര്‍

Related Articles
News4media
  • Football
  • Kerala
  • News
  • News4 Special
  • Sports

ലിവര്‍പൂള്‍, പിഎസ്ജി, ബാര്‍സിലോന തുടങ്ങിയ വമ്പന്‍ ക്ലബ്ബുകൾക്കെതിരെ കളിക്കാൻ മലപ്പുറം ബാലൻ പോളണ്ടിലേ...

News4media
  • Cricket
  • India
  • News
  • Sports

ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം നേരിട്ടു കാണാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും

News4media
  • Cricket
  • Sports
  • Top News

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ നരേന്ദ്ര മോദിയും അമിത് ഷായുംമുതൽ ഷാരൂഖ് ഖാൻ വരെ; ബിസിസിഐക്...

News4media
  • News
  • Other Sports
  • Sports

കലാശപ്പോരിൽ അടിതെറ്റി; മലേഷ്യ മാസ്റ്റേഴ്‌സ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി

News4media
  • India
  • News
  • Other Sports
  • Sports

നിർത്തിയ ഇടത്തു നിന്നും വീണ്ടും തുടങ്ങാൻ; മിഷൻ 90 മീറ്റർ: ഒളിമ്പിക്സ് തയാറെടുപ്പുമായി നീരജ് ചോപ്ര ഇ...

News4media
  • Featured News
  • News
  • Other Sports
  • Sports

ഇന്ത്യക്ക് ഇത് അഭിമാനനേട്ടം; ചതുരംഗപ്പലകയിൽ ഇന്ത്യൻ തേരോട്ടം;ചെസ്സ് ടൂർണമെൻ്റിൽ ചാമ്പ്യനാകുന്ന ഏറ്റവ...

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.