News4media TOP NEWS
വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസാര മഴയൊന്നുമല്ല ! ചൂടുകൊണ്ട് കലിതുള്ളിയതിന്റെ കടം മഴകൊണ്ട് വീട്ടി പ്രകൃതി; അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: യുവാവിനും കുടുംബത്തിനും എതിരെ കേസെടുത്തു പോലീസ്

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എസ്എംഎ രോഗികളായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കേരളം

വാക്ക് പാലിച്ച് മുഖ്യമന്ത്രി; എസ്എംഎ രോഗികളായ കുട്ടികൾക്ക് സൗജന്യ മരുന്ന് വിതരണം ആരംഭിച്ച് കേരളം
April 27, 2024

അപൂര്‍വ രോഗമായ സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി (എസ്.എം.എ) അസുഖം ബാധിച്ച 12 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള സൗജന്യ മരുന്ന് വിതരണം ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ 10 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. ഇതുവരെ 57 കുട്ടികള്‍ക്കാണ് മരുന്ന് നല്‍കിയത്. 12 വയസ് വരെ ചികിത്സ ഉയര്‍ത്തുമ്പോള്‍ 23 കുട്ടികള്‍ക്കും കൂടി മരുന്ന് നല്‍കുന്നതാണ്. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂര്‍വ രോഗത്തിനുള്ള മരുന്നുകള്‍ സര്‍ക്കാര്‍ തലത്തില്‍ സൗജന്യമായി നല്‍കാനാരംഭിച്ചത്.

നവകേരള സദസ്സിനിടെ എസ്.എം.എ. ബാധിതയും കോഴിക്കോട് സ്വദേശിയുമായ സിയ മെഹ്‌റിന്‍ തന്റെ അനുഭവം പങ്കുവയ്ക്കുന്നതിനിടേയാണ് അപൂര്‍വ രോഗത്തിനുള്ള മരുന്ന് വിതരണം 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും ലഭ്യമാക്കിയാല്‍ സഹായകരമാണെന്ന് പറഞ്ഞത്. ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്നാണ് മന്ത്രി വീണാ ജോര്‍ജ് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ച ചെയ്ത് 6 വയസിന് മുകളിലുള്ള കുട്ടികള്‍ക്കും സൗജന്യ മരുന്ന് നല്‍കാന്‍ കഴിഞ്ഞ മാസം തീരുമാനമെടുത്തത്.

സംസ്ഥാനത്ത് 6 വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഒന്നര വര്‍ഷത്തിലേറെയായി സൗജന്യ മരുന്ന് നല്‍കി വരുന്നുണ്ട്. ഒരു ഡോസിന് 6 ലക്ഷത്തോളം രൂപ വരുന്ന 600 യൂണിറ്റോളം റിസ്ഡിപ്ലാം മരുന്നാണ് ഇതുവരെ നല്‍കിയിട്ടുള്ളത്. മരുന്ന് ലഭിച്ച കുട്ടികളെല്ലാം തന്നെ രോഗം ശമിച്ച് കൂടുതല്‍ ബലമുള്ളവരും കൂടുതല്‍ ചലനശേഷിയുള്ളവരുമായി മാറിയിട്ടുണ്ട്.

Read Also: പഴകുംതോറും വീര്യം കൂടുമോ ?? യു.എ.ഇ.യിൽ പ്രളയബാധിത സ്ഥലത്തുനിന്നും 70  വർഷം പഴക്കമുള്ള കോള കണ്ടെത്തി

Read Also: 10 കോടി നഷ്ടപരിഹാരം നൽകണം; ശോഭാ സുരേന്ദ്രന് വക്കീൽ നോട്ടീസ് അയച്ച് ഗോകുലം ഗോപാലൻ

Related Articles
News4media
  • Kerala
  • News4 Special
  • Top News

വേനൽ മഴയ്ക്ക് പിന്നാലെ ചക്രവാതചുഴി, അടുത്തയാഴ്ചയോടെ കാലവർഷവും; ഇത്തവണ കേരളത്തെ കാത്തിരിക്കുന്നത് നിസ...

News4media
  • Kerala
  • News
  • Top News

അമീബിക് മസ്തിഷ്‌ക ജ്വരം: ഈ പുഴയിൽ കുളിക്കരുത് ! മുന്നറിയിപ്പുമായി അധികൃതർ

News4media
  • Featured News
  • Kerala
  • News

അനിശ്ചിതത്വങ്ങൾക്ക് വിരാമം: സംസ്ഥാനത്ത് ഇന്നുമുതൽ പൂർണ്ണതോതിൽ ഡ്രൈവിംഗ് ടെസ്റ്റ് ആരംഭിക്കും, കെട്ടിക...

News4media
  • Kerala
  • Top News

ആ അമ്മയെ മകൻ കൊന്നത് തന്നെ: മാറനല്ലൂരിലെ വീട്ടമ്മയുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

News4media
  • India
  • News
  • Top News

എസ്‌യുവി വാങ്ങി നൽകണമെന്ന് ആവശ്യം: ഭാര്യയെ യുവാവും ബന്ധുക്കളും കൂടി വീടിനു പുറത്താക്കി, സ്വകാര്യ ചിത...

News4media
  • Health
  • Kerala
  • Top News

മഞ്ഞപ്പിത്തം പടരുന്നു; മൂന്നാഴ്ചയ്ക്കിടെ189 പേര്‍ക്ക് രോഗം; ഈ നാല് ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം

News4media
  • Health

മറന്നോ നമ്മുടെ ഈ ദിവ്യ ഔഷധങ്ങളെ ? തലവേദന മുതൽ രക്തസമ്മർദം വരെ എന്തിനും ഇവിടെ മരുന്നുണ്ട് !

News4media
  • Health
  • News
  • Top News

ടൂറിന് പോകുന്നവര്‍ കുടിക്കുന്ന വെള്ളവും ഐസും ശ്രദ്ധിക്കുക; മഞ്ഞപ്പിത്ത ജാഗ്രതയുമായി വീണ ജോർജ്

Leave a Reply

Your email address will not be published. Required fields are marked *


The reCAPTCHA verification period has expired. Please reload the page.

© Copyright News4media 2023. Designed and Developed by Horizon Digital


The reCAPTCHA verification period has expired. Please reload the page.