web analytics

ഇന്ത്യക്ക് ഇത് അഭിമാന നിമിഷം; 3ഡി പ്രിന്റ‍ഡ്’ റോക്കറ്റ് എഞ്ചിൻ വിക്ഷേപണം വിജയകരം; ഇനി 97 ശതമാനവും പുനരുപയോഗിക്കാം

ന്യൂഡൽഹി: റോക്കറ്റ് വിക്ഷേപണത്തിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഐ.എസ്.ആർ.ഒ. അഡിക്ടീവ് മാനുഫാക്ച്ചറിം​ഗ് സാങ്കേതിക വിദ്യയിലൂടെ വികസിപ്പിച്ച ലിക്വിഡ് റോക്കറ്റ് എഞ്ചിന്റെ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പുതിയ എഞ്ചിന്റെ പ്രവർത്തനമനുസരിച്ച് റോക്കറ്റിൽ ഉപയോ​ഗിച്ചിരിക്കുന്ന 97 ശതമാനം അസംസ്കൃത വസ്തുക്കളും കേടുപാടുകൾ കൂടാതെ തിരികെ ലഭിക്കുകയും പുനരുപയോ​ഗിക്കാൻ സാധിക്കുകയും ചെയ്യും എന്നതാണ് പ്രത്യേക ത. ഉത്പാദനസമയം 60 ശതമാനത്തോളം കുറവാണെന്നും ഐഎസ്ആർഒ അറിയിച്ചു. ഐഎസ്ആർഒയുടെ Liquid Propulsion Systems Centre ആണ് എഞ്ചിൻ വികസിപ്പിച്ചത്. ഇത് 3D പ്രിന്റ‍ഡ് റോക്കറ്റ് എഞ്ചിൻ എന്നും അറിയപ്പെടുന്നു.

തമിഴ്നാട്ടിലെ മഹേന്ദ്ര​ഗിരിയിലുള്ള ഐഎസ്ആ‍ർഒ പ്രൊപൽഷൻ കോംപ്ലക്സിൽ നിന്നാണ് ഇന്ത്യയിൽ രൂപകൽപന ചെയ്ത പി എസ് 4 എഞ്ചിൻ വിക്ഷേപിച്ച് പരീക്ഷണം നടത്തിയത്. പിഎസ്എൽവിയുടെ ആദ്യ സ്റ്റേജിലുള്ള റിയാക്ഷൻ കൺട്രോൾ സിസ്റ്റത്തിലും ഇതേ എഞ്ചിനാണ് ഉപയോഗിച്ചിട്ടുള്ളത്. എഞ്ചിൻ രൂപകൽപന ചെയ്തതതും വികസിപ്പിച്ചതും ഇന്ത്യയിലാണെന്നത് രാജ്യത്തെ ബഹിരാകാശ മേഖലയുടെ പുരോഗതിയാണ് സൂചിപ്പിക്കുന്നതെന്നും ഇസ്രോ വ്യക്തമാക്കി.

 

Read Also:കച്ചാറിൽ വൻ ലഹരി വേട്ട; മൂന്ന് കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി; മൂന്നു പേർ പിടിയിൽ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img