web analytics

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു ! ഭൂമിയിലെ മുഴുവൻ വൈദ്യുത വിതരണ ശൃംഖലയും നശിപ്പിക്കാൻ ശേഷി; ഉപഗ്രഹങ്ങളെയും ബാധിക്കും

ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു. ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. . ഈ ശക്തമായ കണങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. ചിലപ്പോഴവ ഭൂമിയുടെ നേർക്കും വരാറുണ്ട്. അത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്.

മുൻപും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂർവമാണ്. AR3664 എന്ന് പേരിട്ടിരിക്കുന്ന ഈ കളങ്കം മേയ് ആദ്യവാരം മുതലാണ് കൂടുതൽ തെളിയാൻ തുടങ്ങിയത്. ഇതിനു മുൻപ് 2003 ഒക്ടോബറിലാണ് ഇത്രയും തീവ്രമായ, കൊറോണൽ മാസ് ഇജക്‌ഷൻ എന്ന സൗരകാന്തിക കാറ്റ് ഉണ്ടായത്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൗരകളങ്കം സൂര്യനിൽ രൂപപ്പെട്ടതായി യുഎസിലെ നോവ ഉൾ‌പ്പെടെയുള്ള ഏജൻസികൾ അറിയിച്ചു.

Read also: ദേ പിന്നേം മഴ മുന്നറിയിപ്പ് ! കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴ: ഈ അഞ്ചു ജില്ലകളിൽ ഇന്ന് തകർത്തു പെയ്യും: ഇടിമിന്നൽ ജാഗ്രത:

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img