web analytics

കേരളത്തിലെ മിക്ക കുറ്റകൃത്യങ്ങളിലും വില്ലനായി ‘റെന്റ് എ കാർ’; പിടിയിലായാലും ഊരിപ്പോരാൻ പഴുതുകൾ നിരവധി, നിസ്സഹായരായി പോലീസും മോട്ടോർ വാഹനവകുപ്പും

കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും പിന്നിലെ പ്രധാന വില്ലന്മാരിൽ ഒരാളായി മാറുകയാണ് റെന്റ് എ കാർ. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന അഖിൽ വധക്കേസിൽ ഉൾപ്പെടെ ക്രിമിനലുകൾ ഉപയോഗിച്ചത് റെന്റ് എ കാറാണ്. കേരളത്തിൽ അടുത്തിടെ നടക്കുന്ന അക്രമണങ്ങളിൽ എല്ലാം വില്ലനായി ഇവന്റെ സാന്നിധ്യമുണ്ട്. പിടിച്ചാൽ കേസിൽ നിന്നും എളുപ്പത്തിൽ രക്ഷപെട്ടു പോരാം എന്നതാണ് കുറ്റവാളികൾക്ക് റെന്റ് എ കാറിനെ പ്രിയപ്പെട്ടതാക്കുന്നത്. ഇതിനെതിരെ എന്തെങ്കിലും ചെയ്യാൻ മോട്ടോർ വാഹന വകുപ്പും പോലീസും നിസ്സഹായരാണ്.

കറുത്ത നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ നമ്പറുകളാണ് നിയമപരമായി രജിസ്റ്റര്‍ ചെയ്യുന്ന റെന്റ് എ കാറുകള്‍ക്ക് വേണ്ടത് എന്നാണ് ചട്ടം. എന്നാൽ കേരളത്തിൽ ഇത്തരം രജിസ്ട്രേഷനുകൾ തന്നെ അപൂർവ്വം. ഇതൊന്നും ചെയ്യാതെ റെന്റിന് കൊടുക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുന്നുമില്ല. ഒറിജിനൽ ഓണേഴ്‌സ് വാഹനങ്ങളാണ് ലാഭത്തിന് വേണ്ടി നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കുന്നത്. ഇത് പ്രതികള്‍ക്കും കാര്യങ്ങള്‍ എളുപ്പമാകുന്നു. ഇത്തരം വാഹനങ്ങളെ തിരിച്ചറിയാനാകില്ല.

വാടകയ്ക്ക് കൊണ്ടുപോകുന്നവര്‍ എന്ത് ആവശ്യത്തിനാണ് ഇവ ഉപയോഗിക്കുന്നത് എന്ന് ഉടമകള്‍ ചോദിക്കാറുമില്ല അറിയാറുമില്ല. എന്ത് സംഭവിച്ചാലും തങ്ങൾക്ക് റിസ്ക്ക് ഇല്ല എന്നതുതന്നെ കാരണം. കൂടിവന്നാൽ വാഹനം പോകും. അതോടെ തീർന്നു കേസ്. വാഹന ഉടമ കേസില്‍ പ്രതിയാകാറില്ല. വാഹനം വാടകയ്ക്കാണ് കൊടുത്തത് എന്ന് തെളിയിക്കാൻ പോലീസിനും മോട്ടോർ വാഹന വകുപ്പിനും കഴിയാറില്ല. സുഹൃത്തിനു ആവശ്യത്തിന് കൊടുത്തതാണ് എന്ന് പറഞ്ഞു ഉടമകൾ കൈമലർത്തിയാൽ റെന്റിനാണ് കൊടുത്തത് എന്ന് തെളിയിയ്ക്കാൻ പൊലീസിന് വേറെ നിയമപരമായ മാർഗ്ഗമൊന്നുമില്ല. ഈ പഴുത് ഉപയോഗിച്ച് കേരളത്തിൽ തഴച്ചു വളരുന്ന ഒരു ബിസിനസായി റെന്റ് എ കാർ ബിസിനസ്സ് മാറുകയാണ്. നിയമ വിരുദ്ധമാണ് എന്നറിഞ്ഞുതന്നെ ചെയ്യുന്ന ഈ കച്ചവടം ഒരർഥത്തിൽ ക്രിമിനലുകൾക്ക് വളംവച്ചു കൊടുക്കുകയാണ്.

Read also: അവധിക്കാലത്തെ മുങ്ങി മരണം തുടർക്കഥയാകുമ്പോൾ; പുതുവൈപ്പ് ബീച്ചിൽ യുവാവ് മുങ്ങി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

സഭയിൽ തീപാറും പോരാട്ടം! വനിതാ സംവരണ ബില്ലിന് പച്ചക്കൊടി; പ്രതിപക്ഷ പ്രതിഷേധം മറികടന്ന് കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിലെ സുവർണ്ണ അധ്യായത്തിന് തുടക്കം കുറിച്ചുകൊണ്ട്, ഏറെ...

വിദേശികൾ ഇല്ലാതെ ആഡംബര യാത്ര മന്ദഗതിയില്‍; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ

വിദേശികൾ ഇല്ലാതെ ആഡംബര യാത്രകള്‍ക്ക് മന്ദഗതി; ‘പാലസ് ഓൺ വീൽസ്’ പ്രതിസന്ധിയിൽ ജയ്പൂർ:...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത്

ചിരാഗ് പാസ്വാനുമായി പ്രണയം? അഭ്യൂഹങ്ങൾക്ക് മറുപടി നൽകി കങ്കണ റണാവത് സോഷ്യൽ മീഡിയയിൽ...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

Related Articles

Popular Categories

spot_imgspot_img